×

കേരള എൻജിനീയേഴ്‌സ് ഫോറം വാർഷിക ആഘോഷത്തിൽ ശശി തരൂർ മുഖ്യാതിഥി

google news
download (64)

ജിദ്ദ ∙ കേരള എൻജിനീയേഴ്‌സ് ഫോറം (കെഇഎഫ്) 25-ാം വാർഷിക ആഘോഷത്തിൽ ശശി തരൂർ എംപി മുഖ്യാതിഥി. 16ന് വെള്ളിയാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിലെ ക്രിസ്റ്റൽ കൺവെൻഷൻ ഹാളിലാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.പരിപാടിയിൽ ഫോറം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. പ്രവേശനം ക്ഷണിക്കപ്പെട്ടവർക്കു മാത്രമായി പരിമിതിപ്പെടുത്തിയിട്ടുണ്ട്. ശശി തരൂർ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സദസ്സുമായി സംവദിക്കും.

കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഭാര്യ ഷക്കീല ഷാഹിദ് ആലം, കോൺസൽ അബ്ദുൽ ജലീൽ, സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വെസ്‌റ്റേൺ റീജിയൻ ബ്രാഞ്ച് മാനേജർ റാമി ഒമർ ബാൽബൈദ്, മുഹമ്മദ് റിയാദ് അത്താർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. അംഗങ്ങളുടെ കലാപരിപാടികളും ഗ്രൂവ് ടൗൺ ഓർക്കസ്ട്രയുടെ സംഗീത നിശയും പരിപാടിയുടെ ഭാഗമായുണ്ടാകും. പ്രസിഡന്റ് സാബിർ മുഹമ്മദ്, ജനറൽ സെക്രട്ടറി സിയാദ് കൊട്ടായ,  ട്രഷറർ അൻസാർ അഹമ്മദ്, പ്രോഗ്രാം കൺവീനർ റോഷൻ മുസ്തഫ, കൺവീനർ വീനസ് ലാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags