×

ഹൃദയാഘാതം: മലയാളി അധ്യാപിക റിയാദിൽ അന്തരിച്ചു

google news
download - 2024-02-08T153340.473

റിയാദ് ∙ മലയാളി സ്കൂൾ അധ്യാപിക ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷനൽ സ്കൂളിലെ അധ്യാപികയുമായ വീണ കിരണ്‍ (37) ആണ് ഇന്നലെ വൈകിട്ട് മരണമടഞ്ഞത്. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട  അധ്യാപികയെ റിയാദ് ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 17 വര്‍ഷമായി റിയാദിൽ തുടരുന്ന വീണ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷനൽ സ്കൂളില്‍ അധ്യാപികയാണ്.

റിയാദ് മലാസിലുള്ള ഇന്‍റര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്നിക്കല്‍ എൻജിനീയറാണ് ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ ഏക മകള്‍ അവന്തികാ കിരണ്‍  മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷനൽ സ്കൂൾ വിദ്യാഥിനിയാണ്. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags