×

കാ​ദ​റ​ലി സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം

google news
download

ജി​ദ്ദ: കാ​ദ​റ​ലി സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ എ​ൻ.​ആ​ർ.​ഐ ഫോ​റം (പെ​ൻ​രി​ഫ്) പ്ര​വ​ർ​ത്ത​ക​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് പ​ച്ചീ​രി, മാ​നു​പ്പ കു​ട്ടീ​രി, അ​ബ്ബ എ​ന്നി​വ​രെ പെ​ൻ​രി​ഫ് പ്ര​സി​ഡ​ന്റ് അ​യ്യൂ​ബ് മു​സ്‌​ലി​യാ​ര​ക​ത്ത്, മ​ജീ​ദ്, നാ​സ​ർ ശാ​ന്ത​പു​രം എ​ന്നി​വ​ർ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. ഈ ​മാ​സം 15, 16 വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ജി​ദ്ദ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ബ്ലാ​സ്റ്റേ​ഴ്സ് സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച് പെ​ൻ​രി​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന കാ​ദ​റ​ലി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ലെ​ത്തി​യ​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags