×

റി​യാ​ദ് ഒ.​ഐ.​സി.​സി പ്ര​വാ​സി സു​ര​ക്ഷാ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു

google news
download - 2024-02-08T222555.137

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി സു​ര​ക്ഷാ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബ​ത്ഹ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന പ്ര​വാ​സി സു​ര​ക്ഷാ അം​ഗ​ത്വ ഫോ​റ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്​​ഘാ​ട​നം സു​ര​ക്ഷാ​പ​ദ്ധ​തി ക​ൺ​വീ​ന​ർ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വി​ന് ന​ൽ​കി​ തു​ട​ക്കം കു​റി​ച്ചു. സൗ​ദി​യി​ൽ സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന ഇ​ഖാ​മ​യു​ള്ള ഏ​തൊ​രാ​ൾ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​രു വ​ർ​ഷ​മാ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. എ​ന്നാ​ൽ, തു​ട​ക്ക​മാ​യ​തുകൊ​ണ്ട് ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 31വ​രെ ഒ​ൻ​പ​ത് മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ് പ​ദ്ധ​തി​ക്ക്​ ഉ​ണ്ടാ​യി​രി​ക്കു​ക. തു​ട​ർ​ന്ന് വ​രു​ന്ന ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും 12 മാ​സ​ത്തെ കാ​ലാ​വ​ധി വീ​തം ഉ​ണ്ടാ​യി​രി​ക്കും.

ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​മീ​ർ പ​ട്ട​ണ​ത്ത്, ബാ​ലു​ക്കു​ട്ട​ൻ, സ​ജീ​ർ പൂ​ന്തു​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ക്കീ​ർ ദാ​ന​ത്ത്, സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ മു​ന​മ്പ​ത്ത്, മീ​ഡി​യ ക​ൺ​വീ​ന​ർ അ​ശ്റ​ഫ് മേ​ച്ചേ​രി, നാ​ഷ​ന​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ലീം അ​ർ​ത്തി​യി​ൽ, നാ​സ​ർ മാ​വൂ​ർ, മു​സ്ത​ഫ പാ​ല​ക്കാ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​ദ്ദി​ഖ് ക​ല്ലു​പ​റ​മ്പ​ൻ, ഷ​ഫീ​ക് പു​ര​ക്കു​ന്നി​ൽ, വി​ൻ​സ​ൻ​റ്​ ജോ​ർ​ജ്, എം.​ടി. ഹ​ർ​ഷാ​ദ്, ശ​ര​ത്‌ സ്വാ​മി​നാ​ഥ​ൻ, വി​വി​ധ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മോ​ഹ​ൻ​ദാ​സ് വ​ട​ക​ര, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, ജം​ഷി​ദ് തു​വ്വൂ​ർ, ഷ​ഹീ​ർ കോ​ട്ട​ക്കാ​ട്ടി​ൽ, സൈ​നു​ദ്ദീ​ൻ പ​ട്ടാ​മ്പി, സാ​ബു കൊ​ല്ലം, നി​ഹാ​സ് ഷ​രീ​ഫ്, ഷാ​ൻ പ​ള്ളി​പ്പു​റം, മൊ​യ്തു മ​ണ്ണാ​ർ​ക്കാ​ട്, മു​മ്പി​ൻ മാ​ത്യു കോ​ട്ട​യം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags