×

സുസ്ഥിര വികസന ദൗത്യം: കോബാർ മുനിസിപ്പാലിറ്റിയുമായി കൈകോർത്ത് ലുലു വാക്കത്തോണ്‍

google news
Saudi lulu walkathon

അല്‍കോബാര്‍ - സൗദി സ്ഥാപകദിനസന്ദേശവും സുസ്ഥിര വികസനദൗത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അൽകോബാർ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ അല്‍കോബാര്‍ ന്യൂ കോര്‍ണിഷില്‍ ഫെബ്രുവരി 17 ന് ലുലു വാക്കത്തോണിന് ഫ്‌ളാഗ് ഓഫ്.
കോബാര്‍ ന്യൂകോര്‍ണിഷില്‍ മൂന്നു കിലോമീറ്റര്‍ പ്രകൃതിസുന്ദരമായ അന്തരീക്ഷത്തില്‍ കടല്‍ത്തീരപാത താണ്ടുന്ന 5000 പേരായിരിക്കും ലുലു വാക്കത്തോണെ പ്രൗഢസുന്ദരമാക്കുക. സൗദി നേതൃത്വത്തിന്റെ ദീര്‍ഘദര്‍ശനവും ഭാവനാപൂര്‍ണമായ വികസനവും ഉയര്‍ത്തിപ്പിടിക്കുന്ന വാക്കത്തോണ്‍, രാജ്യത്തോടുള്ള പ്രതിബദ്ധതയുടേയും ദേശീയതയുടേയും ദേശാഭിമാനത്തിന്റേയും മഹത്തായ സന്ദേശം അലയടിക്കുന്ന വികാരപൂര്‍ണമായ കായികഇനം കൂടിയായി മാറുമെന്നുറപ്പ്. വാക്കത്തോണിന്റെ ഭാഗമായി 'സുമ്പ ഡാൻസ്' ഉൾപ്പെടെയുള്ള വർണശബളമായ കലാപരിപാടികളും അരങ്ങേറും. ആകർഷകമായ സമ്മാനങ്ങൾ ഓഫർ ചെയ്യുന്ന റാഫിൾ ആണ് മറ്റൊരു സവിശേഷത. വിവിധമേഖലകളിലെ സൗദിയുടെ സമ്പൂര്‍ണ വികസനത്തിന്റെ മഹാസന്ദേശം ഓരോ കാല്‍വെപ്പിലും വാക്കത്തോണ്‍ പ്രഖ്യാപിക്കപ്പെടും. അല്‍കോബാറിലെ എല്ലാ ലുലു ശാഖകളിലേയും വാക്കത്തോണ്‍ കിയോസ്‌കില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്യു. ആര്‍  േകോഡ് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍വഹിക്കാം.

ഫെബ്രുവരി 17 ന് കാലത്ത് എട്ടു മണിക്ക് ആരംഭിക്കുന്ന വാക്കത്തോണില്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നേരിട്ടുവരുന്ന റജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഗൂഡി ബാഗുകള്‍ ശേഖരിക്കാം.
സുസ്ഥിരവികസനസന്ദേശവുമായി, സൗദിയിലെ ഏറ്റവും പ്രകൃതിസുന്ദരമായ കാലാവസ്ഥയില്‍ നടത്തുന്ന ലുലു വാക്കത്തോണ്‍, ആരോഗ്യകരമായ ജീവിതശൈലിയുടെ പാഠങ്ങളും പകരുന്നു. ഒപ്പം ഭാവി തലമുറയ്ക്ക് പ്രകൃതിസംരക്ഷണത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തില്‍ പാലിക്കേണ്ട ബോധവല്‍ക്കരണത്തിന്റേയും സന്ദേശം നല്‍കുകയെന്ന ഉദ്ദേശ്യം കൂടിയുണ്ടെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു. സംഘടിതമായ സമൂഹനന്മ ലക്ഷ്യമാക്കി പുതിയൊരു ചരിത്രത്തിലേക്കുള്ള വഴി തുറക്കല്‍ കൂടിയായിരിക്കും ലുലു വാക്കത്തോണ്‍ എന്നും ഷഹീം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags