×

ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ സെൻറ​ർ ആ​ർ​ട്സ് ഡേ

google news
download - 2024-02-08T223305.465

ജി​ദ്ദ: കു​രു​ന്നു​ക​ളു​ടെ ഭാ​വ​ന​ക​ള്‍ക്ക് വ​ർ​ണ​പ്പൊ​ലി​മ​യേ​കി​യ ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ സെൻറ​റി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ ത​നി​മ​യാ​ര്‍ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ ക​ണ്ണി​നും കാ​തി​നും കു​ളി​ര്‍മ ന​ല്‍കി.

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി നാ​ഷ​ന​ൽ ക​മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്ബാ​സ് ചെ​മ്പ​ൻ ഉ​ദ്ഘാ ​ട​നം ചെ​യ്തു. ഖു​ർ​ആ​ൻ ഹി​ഫ്ള്, ത​ജ് വീ​ദ്, പ്ര​സം​ഗം ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഗാ​നം മ​ല​യാ​ളം, അ​റ​ബി, ക​യ്യെ​ഴു​ത്ത്, ക​ഥാ​ര​ച​ന, പ​ദ​നി​ർ​മ്മാ​ണം, ബാ​ങ്ക് വി​ളി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. അ​ബ്​​ദു​റ​ഊ​ഫ് തി​രൂ​ര​ങ്ങാ​ടി, അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ഉ​മ​രി, ശം​സു​ദ്ധീ​ൻ മാ​സ്റ്റ​ർ, ബ​ഷീ​ർ മേ​ലെ​വീ​ട്ടി​ൽ, മും​താ​സ് അ​ബ്​​ദു​റ​ഹ്മാ​ൻ, ഉ​മ്മു​സ​ഫ്വാ​ൻ, ഫാ​ത്തി​മ അ​ബ്​​ദു​നാ​സ​ർ, ഹാ​ജ​റ മു​നീ​ർ, ഫ​സ്ന ഹാ​ഫി​സ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി നി​ർ​ണ്ണ​യി​ച്ചു.

വി​ദ്യാ​ർ​ഥിക​ളെ കി​ഡ്സ്, ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച് നാ​ല് ഹൗ​സു​ക​ളാ​ക്കി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ആ​ൺ​കു​ട്ടി​ക​ളി​ൽ 126 പോ​യി​ൻ​റ്​ നേ​ടി ബ്ലൂ ​ഹൗ​സും പെ​ൺ​കു​ട്ടി​ക​ളി​ൽ 145 പോ​യി​ൻ​റ്​ നേ​ടി ഗ്രീ​ൻ ഹൗ​സും ചാ​മ്പ്യ​ൻ​മാ​രാ​യി. ആ​ൺ​കു​ട്ടി​ക​ളി​ൽ മു​ഹ​മ്മ​ദ് ഷീ​സ് (സീ​നി​യ​ർ), മു​ഹ​മ്മ​ദ് അ​മീ​ൻ (ജൂ​നി​യ​ർ), പെ​ൺ​കു​ട്ടി​ക​ളി​ൽ ഷെ​സാ ബ​ഷീ​ർ (സീ​നി​യ​ർ), കെ.​ടി. അം​മ്ന (ജൂ​നി​യ​ർ) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ് സ്വ​ന്ത​മാ​ക്കി. കി​ഡ്സ് വി​ഭാ​ഗത്തി​ൽ അ​റ​ബി​ക് ന​ഷീ​ദ്, ഒ​പ്പ​ന, ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന സ്കി​റ്റ് എ​ന്നീ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. അ​ൽ​ഫി​ത്റ പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​വും അ​ര​ങ്ങേ​റി.

അ​ബ്​​ദു​ൽ റ​സാ​ഖ് (റ​ഹേ​ലി പോ​ളി​ക്ലി​നി​ക്ക്), വി.​പി. മു​സ്ത​ഫ (കെ.​എം.​സി.​സി), ഹ​കീം പാ​റ​ക്ക​ൽ (ഒ.​ഐ.​സി.​സി), സ​ക്കീ​ർ മാ​സ്റ്റ​ർ എ​ട​വ​ണ്ണ (എം.​എ​സ്.​എ​സ്), അ​ഹ്മ​ദ് ആ​ലു​ങ്ങ​ൽ (അ​ബീ​ർ ഗ്രൂ​പ്), അ​ബൂ​ബ​ക്ക​ർ മാ​ഷ് (അ​ൽ​ഗാം​ന്തി പ്ര​സ്), അ​ഷ്റ​ഫ് ഏ​ലം​കു​ളം, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, സ​ലിം ബ​വാ​സി​ർ തു​ട​ങ്ങി​യ​വ​രും ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ സെൻറ​ർ പ്രി​ൻ​സി​പ്പ​ൽ ശി​ഹാ​ബ് സ​ല​ഫി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​തം പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags