×

ആഡംബര സൗകര്യങ്ങളോടെ വിശ്രമിക്കാന്‍ നിയോമിൽ ഇനി 'സെയ്നറും'

google news
Xaynor_1

നിയോം ∙ നിയോമില്‍ സ്വകാര്യ അംഗങ്ങൾക്കായി 'സെയ്നർ' എന്ന പേരിൽ ക്ലബ് വരുന്നു. ശാന്തമായ ഒരു സങ്കേതമാണ് അഖബ തീരത്ത് വാഗ്ദാനം ചെയ്യുന്നത്. അംഗങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളോടെ വിശ്രമിക്കാന്‍ ഇവിടെ എത്തിച്ചേരാം. അതിമനോഹരമായ രൂപകല്‍പ്പനയില്‍ വിശ്രമത്തിനും വിനോദത്തിനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ സൃഷ്ടിക്കുന്നതെന്ന് സൗദി ടൂറിസം വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

സൗദിയുടെ 500 ബില്യൻ ഡോളറിന്‍റെ മെഗാ ബിസിനസ് ആന്‍ഡ് ടൂറിസം പ്രോജക്റ്റിന്‍റെ ഭാഗമായാണ് ബീച്ച് ഫ്രണ്ട് ക്ലബ്ബ് വരുന്നത്. അഖബ ഉള്‍ക്കടലിന്‍റെ അതിമനോഹരമായ തീരപ്രദേശത്ത് പാറക്കെട്ടുകള്‍ക്കിടയിലാകും ഇത് സ്ഥിതിചെയ്യുക. നിയോമിന്‍റെ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭാഗമായി ലെയ്ജ, എപിക്കോണ്‍, സിറന്ന, ഉറ്റാമോ, നോര്‍ലാന, അക്വെല്ലം, സര്‍ദൂന്‍ എന്നിവ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബീച്ച് ഫ്രണ്ട് ആഡംബരത്തോടെ സെയ്‌നര്‍ കൂടി വരുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags