ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ പുതിയ യു.എ.ഇ പ്രസിഡൻറായി പ്രഖ്യാപിച്ച്​ യു.എ.ഇ സുപ്രീം കൗൺസിൽ

xs

അബൂദബി: ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ പുതിയ യു.എ.ഇ പ്രസിഡൻറായി പ്രഖ്യാപിച്ച്​ യു.എ.ഇ സുപ്രീം കൗൺസിൽ. പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദിൻറെ നിര്യാണത്തെ തുടർന്നാണ്​ പുതിയ പ്രസിഡൻറിനെ പ്രഖ്യാപിച്ചത്​.

2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ്​ ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്.

യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡൻറും 17ാമത്​ അബൂദബി ഭരണാധികാരിയുമായാണ്​ 61കാരനായ ശൈഖ്​ മുഹമ്മദ്​ നിയമിതനായിരിക്കുന്നത്​. ശൈഖ്​ ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിൻറെ ചുമതലകൾ നിർവഹിച്ചിട്ടുമുണ്ട്​.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പുതിയ പ്രസിഡൻറിന്​ എല്ലാ പിന്തുണയും അറിയിച്ചു.