×

ഷാർജയിൽ രക്തദാന ക്യാംപ് നടത്തി

google news
download - 2024-02-07T213551.494

ഷാർജ ∙ ഇന്ത്യൻ സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് വെൽഫെയർ ഫണ്ടിന്‍റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ് നടത്തി. അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി ഉദ്ഘാടനം ചെയ്തു. ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ താലിബ് കെ.കെ,മുരളീധരൻ ഇടവന, സ്കൂൾ സിഇഒ കെ.ആർ.രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഫ്‌ളീറ്റ് ഇൻ ചാർജ് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വി.എം.വിജയൻ, ജോയിന്‍റ് ട്രഷറർ ബിജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്‍റ് അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുൾപ്പെടെ നൂറോളം പേർ രക്തദാനം നടത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags