×

ശ്യാമപ്രസാദിനും വിൻസി അലോഷ്യസിനും അവാർഡ്

google news
download (42)

ദുബായ് ∙ നടൻ മുരളിയുടെയും നാടകാചാര്യൻ പ്രഫ. ജി. ശങ്കരപ്പിള്ളയുടെയും ഓർമയ്ക്കായി ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്‌മ യുഎഇ ചാപ്റ്റർ നൽകുന്ന അവാർഡുകൾ ഈ മാസം 25ന് ദുബായ് ലാവഡർ ഹോട്ടലിൽ നടക്കുന്ന 'സമർപ്പണം 2024 പരിപാടിയിൽ വിതരണം ചെയ്യും. 

ജി. ശങ്കരപിള്ളയുടെ പേരിൽ 'ക്രിയേറ്റീവ് ബ്രില്ല്യൻസ് അവാർഡ്' സമഗ്ര സംഭാവനകളെ മുൻനിർത്തി ശ്യാമപ്രസാദിന് സമ്മാനിക്കും. മുരളിയുടെ പേരിലുള്ള 'ദ് ഹോളി ആക്ടർ അവാർഡ്' കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിൻസി അലോഷ്യസിനാണ്.

കോളജിലെ വിദ്യാഭ്യാസപരമായി മികവു പുലർത്തുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശിനു ചടങ്ങിൽ കൈമാറും. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags