×

ദു​ബൈയിൽ വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ ബ​സ് റൂ​ട്ട്

google news
RTA-buses--1-

ദു​ബൈ: ന​ഗ​ര​ത്തി​ൽ വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പു​തി​യ ബ​സ് റൂ​ട്ട് ആ​രം​ഭി​ച്ചു. റൂ​ട്ട്-​ഡ​ബ്ല്യു 20 എ​ന്ന ബ​സ്​ റൂ​ട്ടാ​ണ്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച​ത്. ​ഗ്രീ​ൻ ലൈ​നി​ലെ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നെ​യും അ​ൽ മം​സാ​ർ ബീ​ച്ചി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ബ​സ്റൂ​ട്ട്.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ വൈ​കീ​ട്ട് അ​ഞ്ചി​നും രാ​ത്രി 11നും ​ഇ​ട​യി​ലാ​ണ് ഈ ​റൂ​ട്ടി​ൽ പ്ര​ത്യേ​ക സ​ർ​വി​സു​ണ്ടാ​വു​ക. ഓ​രോ അ​ര മ​ണി​ക്കൂ​റി​ലും സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കും. ഇ​തു​കൂ​ടാ​തെ ന​​ഗ​ര​ത്തി​ൽ പു​തി​യ നി​ര​വ​ധി ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മം​സാ​ർ ബീ​ച്ചി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്​ പു​തി​യ സ​ർ​വി​സ്. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​വും എ​ളു​പ്പ​വും പ​രി​ഗ​ണി​ച്ചാ​ണ്​ വി​വി​ധ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ബ​സ്​ റൂ​ട്ടു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റൂ​ട്ട് 11-ബി​യെ റൂ​ട്ട് 11 എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യും. 16എ, 16​ബി എ​ന്നി​വ​യും യ​ഥാ​ക്ര​മം റൂ​ട്ട് 16, 25 എ​ന്നി​ങ്ങ​നെ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്.

റൂ​ട്ട്-16 റാ​ശി​ദി​യ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ൽ അ​വീ​റി​ലേ​ക്കു​ള്ള സ​ർ​വി​സാ​ണ്. ​​റൂ​ട്ട് 25 ഗോ​ൾ​ഡ് സൂ​ഖ് ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് റാ​ശി​ദി​യ​യി​ലേ​ക്കു​ള്ള​തു​മാ​ണ്. യാ​ത്ര​ക്കാ​രു​ടെ ദൈ​നം​ദി​ന യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ചി​ല റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി​യും അ​ൽ ഗ​ർ​ഹൂ​ദ് പ​രി​സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി റൂ​ട്ട് എ​ഫ്​-62 നീ​ട്ടും.

റൂ​ട്ട് സി-04 ​മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ലൈ​ബ്ര​റി​യി​ലേ​ക്ക് നീ​ട്ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 103, 106 റൂ​ട്ട്​ ബ​സു​ക​ൾ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് നേ​രി​ട്ടു​ള്ള നോ​ൺ-​സ്റ്റോ​പ്പ് സേ​വ​നം ന​ൽ​കും.

റൂ​ട്ട് ഇ-303 ​അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ് വ​ഴി ഷാ​ർ​ജ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടും. അ​തോ​ടൊ​പ്പം റൂ​ട്ടു​ക​ൾ 16എ, 16​ബി, 64എ ​എ​ന്നി​വ നി​ർ​ത്ത​ലാ​ക്കും. 5, 7, 62, 81, 110, സി04, ​സി09, ഇ306, ​ഇ307​എ, എ​ഫ്​12, എ​ഫ്​15, എ​ഫ്​26, എ​സ്.​എ​ച്ച്​1 എ​ന്നി​ങ്ങ​നെ 13 ബ​സ് റൂ​ട്ടു​ക​ളു​ടെ യാ​ത്രാ​സ​മ​യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ആ​ർ.​ടി.​എ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags