×

ന്യൂ​ഡ​ൽ​ഹി പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഷാ​ർ​ജ പ​ബ്ലി​ഷി​ങ് ​സി​റ്റി​യും

google news
download - 2024-02-10T230420.584

ഷാ​ർ​ജ: ന്യൂ​ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന 51ാമ​ത്​ ലോ​ക പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഷാ​ർ​ജ പ​ബ്ലി​ഷി​ങ്​ സി​റ്റി​യും പ​​ങ്കെ​ടു​ക്കു​ന്നു. ‘ബ​ഹു​ഭാ​ഷാ ഇ​ന്ത്യ-​സ​ജീ​വ പൈ​തൃ​കം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ്​ പു​സ്ത​കോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​സാ​ധ​നാ​ല​യ​ങ്ങ​ളും റീ​ട്ടെ​യി​​ൽ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ക്കം മൂ​വാ​യി​ര​ത്തി​ലേ​റെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ർ​ജ പ​ബ്ലി​ഷി​ങ്​ സി​റ്റി ഫ്രീ ​സോ​ൺ മേ​ള​യി​ൽ വി​വി​ധ ആ​ഗോ​ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ളും സ​ഹ​ക​ര​ണ ച​ർ​ച്ച​ക​ളും ന​ട​ത്തു​മെ​ന്ന്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഷാ​ർ​ജ പ​ബ്ലി​ഷി​ങ്​ സി​റ്റി​യി​ൽ പ്ര​സാ​ധ​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും മ​റ്റും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​വി​ലി​യ​നാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. ചെ​ല​വ് കു​റ​ഞ്ഞ ലൈ​സ​ൻ​സി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ, ഓ​ഫി​സ് സ്‌​പേ​സു​ക​ൾ, സ​ജീ​വ​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ ശൃം​ഖ​ല​യു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്നി​വ പ​ബ്ലി​ഷി​ങ്​ സി​റ്റി​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

സ​മ്പ​ന്ന​മാ​യ സാ​ഹി​ത്യ പൈ​തൃ​ക​വും പ്ര​സി​ദ്ധീ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ താ​ൽ​പ​ര്യ​ങ്ങ​ളു​മു​ള്ള ഇ​ന്ത്യ, ഷാ​ർ​ജ​യു​മാ​യി ഒ​രു സ​ഹ​ജീ​വി ബ​ന്ധം പ​ങ്കി​ടു​ന്നു​ണ്ടെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഷാ​ർ​ജ പ​ബ്ലി​ഷി​ങ്​ സി​റ്റി​ക്ക്​ ന്യൂ​ഡ​ൽ​ഹി ലോ​ക പു​സ്ത​കോ​ത്സ​വ​ത്തി​ലെ സാ​ന്നി​ധ്യം പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags