×

ഹ്രസ്വചിത്രം പ്രാങ്ക് പ്രദർശിപ്പിച്ചു

google news
download - 2024-02-07T201319.890

അൽ ഐൻ ∙ എസ്ആന്‍ഡ് എസ് ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിച്ച പ്രാങ്ക് എന്ന ഹ്രസ്വസിനിമയുടെ പ്രദർശനം നടത്തി. ശ്രീനി തിരൂർ നിര്‍മിച്ച 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തത് ഇന്ത്യയിലെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ സുവീരനാണ്. ശ്രീജ ശ്രീനിവാസ് ആണ് നായിക. സുവീരനും സിനിമയിൽ പ്രധാന കഥപാത്രത്തെ അഭിനയിക്കുന്നുണ്ട്. ചലച്ചിത്ര സംഗീത സംവിധായകൻ ഗോപിസുന്ദർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മുരളി കൃഷ്ണനും ശിബീഷ് കെ. ചന്ദ്രൻ എഡിറ്റിങ്ങും നിർവഹിച്ചു. കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, ശബ്ദമിശ്രണം ബെയ്ദർ. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags