×

അബുദാബിയിൽ കലാപൂരം കൊടിയേറി

google news
download (3)

അബുദാബി ∙ മറുനാട്ടിൽ കലയുടെ കേളികൊട്ട് ഉയർന്നു.  നാടോടി നൃത്തം, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങളോടെ ശ്രീദേവി സ്മാരക യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിനു മലയാളി സമാജത്തിൽ തുടക്കമായി. 9 വയസ്സിനു താഴെ, 9–12, 12–15, 15–18 വയസ്സ് വരെ എന്നീ 4 വിഭാഗങ്ങളിലായി 16 ഇനങ്ങളിലായി വിവിധ സ്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്നു.

ഇന്നലെ നടന്ന ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ചലച്ചിത്ര ഗാനം, ലളിതഗാനം എന്നീ ഇനങ്ങളിൽ വിദ്യാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. സമാപന ദിവസമായ ഇന്നു കുച്ചിപ്പുഡി, ഉപകരണ സംഗീതം, മോണോ ആക്ട്, പ്രഛ്ന്ന വേഷം, സംഘനൃത്തം എന്നിവ മുസഫയിലെ ഷൈനിങ് സ്റ്റാർ സ്കൂളിൽ നടക്കും. 

മിലെനിയം ഹോസ്പിറ്റൽ ഗൈനക്കോളജി ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ഗോമതി പൊന്നുസ്വാമി യൂത്ത്ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ലിഷോയ് മുഖ്യാതിഥിയായിരുന്നു. കെഎസ്‍സി പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി, മിലെനിയം ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ അർച്ചന, സച്ചിൻ ജേക്കബ് (ഫെഡറൽ എക്സ്ചേഞ്ച്), സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത് എന്നിവർ പ്രസംഗിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags