×

യു.​എ.​ഇ​യി​ലെ ആ​ദ്യ ബാ​റ്റ​റി റീ​സൈ​ക്ലി​ങ് കേ​ന്ദ്രം തു​റ​ന്നു

google news
download - 2024-02-10T230639.792

ദു​ബൈ: യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ബാ​റ്റ​റി റീ ​സൈ​ക്ലി​ങ് കേ​ന്ദ്രം ദു​ബൈ​യി​ൽ തു​റ​ന്നു. 21.6 കോ​ടി ദി​ർ​ഹം ചെ​ല​വി​ലാ​ണ് ദു​ബൈ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ‘ദു​ബാ​റ്റ്’ എ​ന്ന പേ​രി​ൽ റീ​സൈ​ക്ലി​ങ് കേ​ന്ദ്രം തു​റ​ന്ന​ത്.

യു.​എ.​ഇ​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന 80 ശ​ത​മാ​നം ബാ​റ്റ​റി വേ​സ്റ്റു​ക​ളും പു​ന​രു​പ​യോ​ഗ​ത്തി​ന് പ്രാ​പ്ത​മാ​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഈ ​കേ​ന്ദ്രം. യു.​എ.​ഇ വ​ർ​ഷ​ത്തി​ൽ 96,000 ട​ൺ വ​രെ ബാ​റ്റ​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രി അ​ബ്ദു​ല്ല ബി​ന്‍ തൗ​ഖ് അ​ല്‍ മ​ര്‍റി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന-​പ​രി​സ്ഥി​തി കാ​ര്യ മ​ന്ത്രി ഡോ. ​അം​ന അ​ല്‍ ദ​ഹ​ക്, യു.​എ.​ഇ പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ര്‍ട്ട് അ​ന്താ​രാ​ഷ്​​ട്ര​കാ​ര്യ മേ​ധാ​വി മ​ര്‍യം അ​ല്‍ മു​ഹൈ​റി, വ്യ​വ​സാ​യ-​നൂ​ത​ന സാ​ങ്കേ​തി​ക കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഉ​മ​ര്‍ അ​ല്‍ സു​വൈ​ദി, ലു​ലു ഗ്രൂ​പ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും മു​ന്‍ വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യു​ള്ള ഫാ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം സ​ർ​ക്കു​ലാ​ര്‍ ഇ​ക്കോ​ണ​മി അ​ജ​ണ്ട​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെ​ന്ന് മ​ന്ത്രി അ​ബ്ദു​ല്ല ബി​ന്‍ തൗ​ഖ് അ​ല്‍ മ​ര്‍റി പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ആ​ഘാ​ത​ത്തി​ല്‍നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ യു.​എ.​ഇ നി​ര്‍ണാ​യ​ക​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ബാ​റ്റ​റി റീ​സൈ​ക്ലി​ങ്ങി​ന്റെ പു​തി​യ പ്ലാ​ന്റെ​ന്ന് മ​ന്ത്രി ഡോ. ​അം​ന അ​ല്‍ ദ​ഹ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘ദു​ബാ​റ്റി’​ല്‍ നി​ര്‍മി​ക്കു​ന്ന ബാ​റ്റ​റി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ യു.​എ.​ഇ​യി​ല്‍ വി​ല്‍ക്കു​ക​യും ജി.​സി.​സി, യൂ​റോ​പ്, പൂ​ര്‍വേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​യ​യ​ക്കു​ക​യും ചെ​യ്യും. ടീ​കോം ഗ്രൂ​പ് സി.​ഇ.​ഒ അ​ബ്ദു​ല്ല ബെ​ല്‍ഹോ​ള്‍, ദു​ബാ​റ്റ് ചെ​യ​ര്‍മാ​ന്‍ ഷം​സു​ദ്ദീ​ന്‍ ബി​ന്‍ മു​ഹ്‌​യു​ദ്ദീ​ന്‍, ടീ​കോം ഗ്രൂ​പ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് സൗ​ദ് അ​ബൂ അ​ല്‍ ഷ​വാ​രീ​ബ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags