കേരള ടൂറിസത്തിന് കോടികളുടെ കൈത്താങ്ങ്

google news

chungath new advt

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ 15116 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.250 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കുള്ള ധാരണാപത്രം താമരലെഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായി കേരള ടൂറിസം ഒപ്പുവെച്ചു.ടൂറിസം നിക്ഷേപക സംഗമത്തിലെ നിക്ഷേപങ്ങള്‍ക്കും നിക്ഷേപ വാഗ്ദാനങ്ങള്‍ക്കുമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഫെഡിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച സംഗമത്തില്‍ പങ്കെടുത്തത്.

read more മാലിന്യപ്രശനം പരിഹരിക്കാന്‍ കുട്ടികളുടെ പാര്‍ലമെന്റ്
അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. 46 സ്റ്റാര്‍ട്ടപ്പുകളും ഉത്തരവാദിത്വ ടൂറിസം മേഖലയില്‍ നിന്ന് 118 സംരംഭകരും പങ്കെടുത്തു.  സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 23 പദ്ധതികളും അവതരിപ്പിച്ചു. ടൂറിസം വകുപ്പ് അവതരിപ്പിച്ച 23 പദ്ധതികള്‍ക്ക് പുറമെ പങ്കാളിത്ത നിര്‍ദേശമായി 16 പദ്ധതികള്‍ കൂടി  ലഭിച്ചു. 39 പദ്ധതികള്‍ക്കായി 2511 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. സംഗമത്തില്‍ അവതരിപ്പിച്ച 52 സ്വകാര്യപദ്ധതികള്‍ക്ക് പുറമെ സ്വകാര്യമേഖലയിലെ 21 പദ്ധതികള്‍ക്കുള്ള 12,605 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും ലഭിച്ചു. കണ്ണൂരിലും ആലപ്പുഴയിലും ഹൗസ് ബോട്ട് ഹോട്ടല്‍ പദ്ധതിക്കാണ്  താമരലെഷര്‍ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പു വെച്ചത്.കമ്പനി സി ഇ ഒ ശ്രുതി ശിബുലാല്‍ , കേരള ടൂറിസം ഡയറക്ടര്‍  എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ ധാരണാപത്രം കൈമാറി.