സഞ്ചാരികൾ ഇപ്പോഴും കൗതുകങ്ങൾ തേടിയാണ് യാത്ര പോകുന്നത്. എവിടെ ചെന്നാൽ ഇവിടെന്താകുമെന്നെ കാത്തിരിക്കുന്നതെന്ന് യാത്രികർ തേടും. ഏറ്റവു മികച്ച കാഴ്ചകൾ കാണാൻ വേണ്ടിയാണ് ഓരോരുത്തര് യാത്ര നടത്തുന്നത്. മികച്ച കാഴ്ചക്കളെന്നത് അനുഭവങ്ങൾ കൂടിയാണ് ഒരിക്കലും യാത്രകൾ സന്തോഷിപ്പിക്കുന്ന കാഴ്ചകൾ മാത്രം സമ്മാനമായി തരില്ല. പകരം ഒരു ജീവിതത്തിൽ മറക്കാനാവാത്ത വേദനയുള്ള അനുഭവങ്ങൾ കൂടി സമ്മാനമായി നൽകും. യാത്ര അനുഭവിക്കലും, ഓർത്ത് വയ്ക്കലും കൂടിയാകുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച കാഴ്ചകൾ. നിങ്ങളൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങൾ താഴെ ചേർക്കുന്നു
മന ചുരം
മന ചുരം ഇന്ത്യയേയും ടിബറ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചുരമാണ് മന ചുരം. സമുദ്രനിരപ്പില്‍ നിന്ന് 5,545 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചുരമാണ് ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ ചുരം. ചിര്‍ബിത്യ, ഡുങ്രി ലാ എന്നിങ്ങനെയും ഈ ചുരം അറിയപ്പെടുന്നുണ്ട്. പ്രത്യേക അനുമതി വാങ്ങി മാത്രമേ ഈ ചുരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയു.
ലഡാക്ക്
ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ലഡാക്ക് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നില്‍ക്കുന്ന ഒരു പ്രദേശമാണ്. ചുരങ്ങളുടെ നാട് എന്നാണ് ലഡാക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലപര്‍വതത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് പ്രിയരുടെ പറുദീസയാണ്. ഹിമാലയന്‍ കാഴ്ചകളുടെ ഭംഗികാണാന്‍ ലഡാക്ക് പോലെ സുന്ദരമായ മറ്റൊരു സ്ഥലമില്ല.
രാമേശ്വരം
തമിഴ്‌നാട്ടിലെ മനോഹരമായ സ്ഥലമാണ് രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശസ്‌തമായ പാമ്പന്‍ പാലമാണ്. പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ യാത്ര അവിസ്മരണീയമായ ഒന്നാണ്. മധുരയിൽ നിന്നും രാമേശ്വരത്തേക്കുള്ള യാത്ര അതിമനോഹരമാണ്. എണ്ണ പനകളും, ചെറിയ വീടുകാലും നമ്മളെ കൗതുകം കൊള്ളിക്കാതിരിക്കില്ല.
ചാധാര്‍ ട്രെക്ക്
നല്ല തണുപ്പ് കാലത്ത് കനത്ത മഞ്ഞ് വീഴ്ചകാരണം സാന്‍സാറിലെ റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാത്ത സമയങ്ങളില്‍ ഇവിടുത്തെ ആളുകള്‍ പുറം ലോകവുമായിബന്ധപ്പെടുന്നത്, തണുത്തുറഞ്ഞ് കിടക്കുന്ന സാന്‍സാര്‍ നദിയിലൂടെ നടന്നാണ്. അതിനാല്‍ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് ചാദാര്‍ ട്രെക്ക് എന്നാണ് പരമ്പാഗതമായി അറിയപ്പെടുന്നത്. ഇപ്പോള്‍ ഇത് ഇന്ത്യയിലെ പ്രശസ്തമായ മഞ്ഞുകാല ട്രെക്കിംഗ് പാതയാണ്.
ഋഷികേശ്
ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഋഷികേശിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഗംഗാ നദിയിലൂടെയുള്ള റിവര്‍ റാഫ്റ്റിംഗ് ആണ്.
read more ലിറ്റിൽ ടിബറ്റിലേക്കൊരു യാത്ര പോയാലോ?