നമ്മളൊരു യാത്ര പോകുമ്പോൾ ആദ്യം ചെയ്യുന്നത് കൃത്യമായൊരു പ്ലാനിംഗ് നടത്തുക എന്നതാണ്. ഈ സമയത്ത് ഇവിടെ എത്തി ചേരണം ഉച്ചയ്ക്ക് മുൻപ് തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പോകണം, രാത്രിയായാൽ കിടന്നുറങ്ങണം, ഈ ദിവസങ്ങളിൽ കുറെ സ്ഥലങ്ങൾ സന്ദർശിക്കണം. അതിനൊപ്പം യാത്ര ചെയ്യാൻ വണ്ടിയും വേണം, അല്ലെ?
എന്നാൽ നിങ്ങൾ ഈ ദ്വീപിലേക്കാണ് പോകുന്നതെങ്കിൽ യാതൊന്നിനെ കുറിച്ചും ആവലാതിപ്പെടണ്ട. ഇവിടെ മനുഷ്യർക്ക് സമയമില്ല, യാത്ര ചെയ്യാൻ വണ്ടിയുമില്ല
ഹെർമ് ഐലൻഡ്
സ്ഥിരം ആളുകൾ പോകുന്ന, ആൾക്കൂട്ടമോ തിരക്കോ ഇല്ലാത്ത, ഓഫ് ബീറ്റിൽ, ഓഫ് ദ ഗ്രിഡിൽ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇംഗ്ലീഷ് ചാനലിലെ ഹേം ദ്വീപ് (Herm Island).
ഗുർൻസിയിലെ ബെയ്‌ലിവിക്കിൽ സെന്‍റ് പീറ്റർ പോർട്ട് പാരിഷിന്‍റെ ഭാഗമായ ഈ ദ്വീപിന്‍റെ മുദ്രാവാക്യം തന്നെ ”നോ ക്ലോക്ക്, നോ കാർ, നോ സ്ട്രെസ്” എന്നാണ്. തങ്ങളുടെ അവധിക്കാലം സന്ദർശകർ തീർത്തും ഉപയോഗപ്രദമാക്കുന്നു എന്നുറപ്പ് വരുത്താനാണ് ഇവിടെ കാറുകൾ ഇല്ലാത്തത്.
പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ, വാർത്തയോ വിശേഷങ്ങളോ അറിയാതെ, പ്രകൃതിയില്‍, ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ ചിലവഴിക്കുക എന്നതാണ് സഞ്ചാരികൾ ചെയ്യേണ്ടത്. കുടുംബമായും അല്ലാതെയും നിങ്ങൾക്ക് ഇവിടേക്ക് വരാം.
ക്യാംപിങ്ങും കോട്ടേജും ഉൾപ്പെടെ നിരവധി സൗകര്യങ്ങളോടെയാണ് ഇവിടെ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. 2,183 മീറ്റർ (7,162 അടി) നീളവും 873 മീറ്റർ (2,864 അടി) വീതിയും ഇതിനുണ്ട്.
1.35 മൈൽ വിസ്തൃതിയിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. ഇവിടെ ക്ലോക്കുകളില്ലാത്ത ഒരു ഹോട്ടൽ മാത്രമേയുള്ളുവെന്നാണ് റിപ്പോർട്ട്. കൂടാതെ രണ്ട് പബ്ബുകൾ, ഒരു ഹോട്ടൽ, ഒരു ഫയർ സ്റ്റേഷൻ, വെറും നാല് വിദ്യാർത്ഥികളുള്ള ഒരു പ്രൈമറി സ്കൂൾ, ഒരു പോലീസ് സ്റ്റേഷൻ എന്നിവയും ഇവിടെയുണ്ട്. കൂടാതെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇവിടുത്തെ ആളുകളുടെ എണ്ണമാണ്. വെറും 65 ആളുകളാണ് ഇവിടെ വസിക്കുന്നത്.
ഹെർമ് ഐലൻഡിൽ എത്തിച്ചേരാന്‍
ഗുർൻസിയിലെ ബെയ്‌ലിവിക്കിൽ സ്ഥിതി ചെയ്യുന്ന ഹെർമ് ഐലൻഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഗുർൻസിയിൽ നിന്ന് 15 മിനിറ്റ് ബോട്ട് യാത്രയിലൂടെയോ ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്നുള്ള 90 മിനിറ്റ് ഫ്ലൈറ്റിലൂടെയോ ഈ സ്ഥലത്തേക്ക് എത്തിച്ചേരാനാകും.
ഒഴിച്ച് കറിയായി ചോറിനൊപ്പം രസം കൂട്ടാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നരച്ച മുടി പിഴുത് കളയാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു
ഡിപി വേള്‍ഡിനു ദി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍
ഇടക്കിടെയുള്ള ഗ്യാസ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഗ്യാസ് പെട്ടന്ന് മാറ്റാൻ ഇവ ചെയ്യൂ