കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കമിട്ട ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി അഥവാ ടിപിഇഎം നൂതനമായ ഇവി ആര്‍ക്കിടെക്ച്വര്‍ പുറത്തിറക്കി വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്. acti.ev എന്നാണ് പുതിയ സംരംഭത്തിന്റെ പേര്. അഡ്വാൻസ്ഡ് കണക്ടഡ് ടെക്-ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിൾ (Advanced Connected Tech-Intelligent Electric Vehicle) എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്.
പഞ്ച് ഇവി ആയിരിക്കും പ്യുവര്‍ ഇലക്ട്രിക് ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഉല്‍പ്പന്നം. ജനുവരി അഞ്ച് മുതല്‍ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ടാറ്റാ മോട്ടോഴ്‌സ് ഷോറൂമോ അല്ലെങ്കില്‍ ടാറ്റാ ഇവി സ്റ്റോറുകളോ സന്ദര്‍ശിച്ച് പഞ്ച് ഇവി ബുക്ക് ചെയ്യാവുന്നതാണ്. 21000 രൂപ അടച്ചാണ് വാഹനം ബുക്ക് ചെയ്യേണ്ടത്.
”ഇവി നിര്‍മ്മാണ മേഖലയിലെ വഴികാട്ടികള്‍ എന്ന നിലയില്‍ ഇവി വിപണിയില്‍ ഒരു ട്രെന്‍ഡ്‌സെറ്ററാകുമെന്ന് പ്രതീക്ഷിക്കുന്ന acti.ev അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മെച്ചപ്പെട്ട കാര്യക്ഷമത, പരമാവധി ഇടം,ബാറ്ററി കപ്പാസിറ്റി എന്ന് തുടങ്ങി മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ആര്‍ക്കിടെക്ചര്‍ ആയിരിക്കുമിത്.
സാങ്കേതികമായി പുരോഗമിച്ചവ മാത്രമല്ല ഞങ്ങളുടെ വാഹനങ്ങള്‍. അവ ഭാവി കൂടി മുന്‍ കൂട്ടി കണ്ട് തയ്യാറാക്കിയവയാണ്. അത്തരത്തിലുള്ള ഇലക്ട്രിക് ആര്‍ക്കിടെക്ച്വര്‍ ആണ് acti.ev.
ഈ ആര്‍ക്കിടെക്ച്വര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ചെടുത്ത ഒരു ഉല്‍പ്പന്നം കൂടി ഉപഭോക്താക്കളുടെ മുന്നില്‍ ഞങ്ങള്‍ അഭിമാനത്തോടെ എത്തിക്കുന്നു. Punch.ev എന്നാണ് ഞങ്ങള്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നത്തിന്റെ പേര്. ടിപിഇഎമ്മിലെ അടുത്ത തലമുറ ഇവികളുടെ ആദ്യ പതിപ്പായിരിക്കുമിതെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. acti.ev അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഭാവിയില്‍ സ്വീകാര്യത വര്‍ധിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു,” എന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ എച്ച്വി പ്രോഗ്രാമുകളുടെയും കസ്റ്റമര്‍ സര്‍വീസിന്റെയും തലവന്‍ ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു.