ഐ സി സി ക്രിക്കറ്റ് ലോക കപ്പ് 2023-ന്റെ ഭാഗമായി എയര്‍ടെല്‍ പ്രത്യേക പ്ലാനുകള്‍ പ്രഖ്യാപിച്ചു

google news
B

 manappuram 1

ന്യൂ ഡൽഹി:രാജ്യത്ത് ക്രിക്കറ്റ് ജ്വരം പടര്‍ന്നു പിടിച്ചതോടെ എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പ്രത്യേക ക്രിക്കറ്റ് പ്ലാനുകള്‍ പ്രഖ്യാപിച്ചു.

എല്ലാ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കും വേണ്ടി ഒരു പ്രത്യേക ഡാറ്റാ പായ്ക്ക് എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരങ്ങള്‍ നടക്കുമ്പോള്‍ ഡാറ്റയില്ലാത്തത് മൂലം ഉപഭോക്താക്കള്‍ക്ക് കളി കാണാന്‍ കഴിയാതെ വരരുത് എന്ന് കരുതിയാണ് ഈ പ്ലാന്‍.
• 99 രൂപക്ക് രണ്ട് ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റ
• 49 രൂപക്ക് ഒരു ദിവസത്തേക്ക് 6 ജി ബി ഡാറ്റ
പ്രത്യേക റീചാര്‍ജ്ജ് ഓഫറുകള്‍ക്കായി എയര്‍ടെല്‍ ഡിടിഎച്ച് സ്റ്റാറുമായി സഹകരണത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. സ്റ്റാറിന്റെ സ്‌പോര്‍ട്‌സ് പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും ചാനലുകള്‍ കൂട്ടിച്ചേര്‍ക്കുവാനുള്ള പ്രക്രിയ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാക്കി മാറ്റുകയും ചെയ്തു.
ഉപഭോക്താക്കള്‍ക്ക് അതിവേഗം തങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷയിലുള്ള ക്രിക്കറ്റ് മത്സര സംപ്രേഷണത്തിലേക്ക് എത്തിച്ചേരുവാന്‍ വേണ്ടി എയര്‍ടെല്‍ എക്‌സ്സ്ട്രീം ബോക്‌സില്‍ അതിവേഗം ആക്‌സസ് ചെയ്യാവുന്ന ഒരു പ്രെമൊ-റെയില്‍ നല്‍കിയിട്ടുണ്ട്.
സാമൂഹിക പ്രചാരണം: ക്രിക്കറ്റ് മാമാങ്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ ഒരു സാമൂഹിക മാധ്യമ പ്രചാരണം ആരംഭിക്കുന്നു. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ലക്ഷ്യംവയ്ക്കുന്ന തരത്തില്‍ വ്യത്യസ്ത തരത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍ ആക്റ്റിവേറ്റ് ചെയ്യും.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) സംഘടിപ്പിക്കുന്ന 2023-ലെ ലോക കപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളിലുടനീളം എയര്‍ടെല്ലിന്റെ മികവുറ്റ നെറ്റ് വര്‍ക്ക് അനുഭവവും ഏറ്റവും വേഗത്തിലുള്ള അപ്ലോഡ് വേഗതയും ഉപയോക്താക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയും എന്നാണ് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ സി സി ലോക കപ്പിനു മുന്നോടിയായി എല്ലാ സ്‌റ്റേഡിയങ്ങളിലുമുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് അനുഭവം ഓപ്പണ്‍സിഗ്നല്‍ പരിശോധിക്കുകയുണ്ടായി. ഇന്ത്യയിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനം വിലയിരുത്താനായിരുന്നു ഇത്. ഇതിൽ 5ജി നെറ്റ് വര്‍ക്കില്‍ പ്രത്യേകിച്ചും എയര്‍ടെല്‍ ഏറ്റവും മികച്ച അനുഭവമാണ് നല്‍കിയത്. അതും എല്ലാ സ്‌റ്റേഡിയങ്ങളിലും വോയ്‌സ് ആപ്പുകളോടെ.
ജനസംഖ്യാ കണക്ക് പ്രകാരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ 40 നഗരങ്ങളില്‍ മൊബൈല്‍ ലൈവ് വീഡിയോ സ്ട്രീമിങ്ങിന്റെ അനുഭവം മറ്റ് ഓപ്പറേറ്റര്‍മാരുമായി താരതമ്യം ചെയ്തപ്പോള്‍ എയര്‍ടെല്ലിന്റേതായിരുന്നു ഏറ്റവും മികച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ നഗരങ്ങളില്‍ ഭൂരിഭാഗത്തിലും മൊത്തത്തിലുള്ള ലൈവ് വീഡിയോ അനുഭവവും അതുപോലെ 5ജി ലൈവ് വീഡിയോ അനുഭവവും എയര്‍ടെല്ലിന്റേതായിരുന്നു ഏറ്റവും മികച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം