കണ്‍ഫേംടിക്കറ്റ് (ConfirmTkt) ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പ് 2023-ന്റെ ഔദ്യോഗിക ലൈസന്‍സി

google news
Bjn

manappuram 1

ബംഗളൂരു:ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്‌ഫോമായ കണ്‍ഫേംടിക്കറ്റ് (ConfirmTkt) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) നടത്തുന്ന 2023-ലെ ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പിന്റെ ഒഫീഷ്യല്‍ ലൈസന്‍സിയായി മാറിയതായി പ്രഖ്യാപിച്ചിരിക്കുന്നു. മീഡിയ ഏജന്‍സിയായ വേവ്‌മേക്കര്‍ ഇന്ത്യ രൂപം കൊടുത്തിട്ടുള്ള നിലവിലുള്ള ഈ സഹകരണം ഇന്ത്യയിലുടനീളം ക്രിക്കറ്റ് അഭിനിവേശം കൊണ്ടു നടക്കുന്ന ആരാധകരെ ഒരുമിപ്പിക്കുവാനും അവരില്‍ വിശ്വാസം പിടിച്ചു പറ്റുവാനും കണ്‍ഫേം ടിക്കറ്റിനെ സഹായിക്കും.

 
ഈ പങ്കാളിത്തം ആഘോഷിക്കുന്നതിനും ക്രിക്കറ്റ് പ്രേമികളുമായി ഇടപഴകുന്നതിനുമായി ലോക കപ്പിലേക്കുള്ള യാത്രയെ ആഘോഷിക്കുന്ന ആപ്പിനകത്ത് മാത്രം നടത്തുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കും. കണ്‍ഫേംടിക്കറ്റ് “ഐ സി സി പുരുഷ ക്രിക്കറ്റ് ലോക കപ്പ് 2023-ന്റെ ഔദ്യോഗിക ലൈസന്‍സി'' എന്ന പദവി ഉയര്‍ത്തിക്കാട്ടി കൊണ്ടാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുക. വിവിധ സമൂഹ മാധ്യമങ്ങള്‍ (ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഫെയ്‌സ്ബുക്ക് എന്നിവ ഉള്‍പ്പെടെ) എന്നിവയിലും സമൂഹ മാധ്യമ ചാനലുകളിലെ സ്വന്തം പങ്കാളികളിലൂടേയും ഈ യാത്ര ആഘോഷിക്കപ്പെടുകയും കവര്‍ ചെയ്യപ്പെടുകയും ചെയ്യും.
 
ഈ ഇടപഴകല്‍ പരിപാടികളുടെ ഭാഗമായി കണ്‍ഫേംടിക്കറ്റ് മറ്റൊരു ആവേശകരമായ പ്രചാരണവും ആരംഭിച്ചു. “ലോക കപ്പിലേക്കുള്ള യാത്ര'' എന്ന ഈ പരിപാടി ക്രിക്കറ്റ് ആരാധകരുമായും വിശാലമായ ഉപയോക്താക്കളുമായും ഇടപഴകും. ഈ പ്രചാരണത്തിനു കീഴില്‍ രണ്ട് ആവേശകരമായ മത്സരങ്ങള്‍ കണ്‍ഫേംടിക്കറ്റ് സംഘടിപ്പിക്കും. ജോര്‍ഡിഇന്ത്യന്‍, ഡാനിഷ് സേഠ്, ഭാരത് ആര്‍മി തുടങ്ങിയ ജനപ്രിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി ചേരുവാനുള്ള അവസരം വിജയികള്‍ക്ക് ഇതിലൂടെ ലഭ്യമാകും. ലോക കപ്പിലേക്കുള്ള ഏറ്റവും ആവേശകരമായ തീവണ്ടി യാത്രയിലൂടേയാണ് ഇത് സംഭവിക്കുക. ട്രെയിന്‍ യുവര്‍ ക്രിക്ബ്രെയ്ന്‍ എന്ന മത്സരം കണ്‍ഫേംടിക്കറ്റ് എന്ന ട്രെയിന്‍ ബുക്കിങ്ങ് ആപ്പിനെ കുറിച്ചുള്ള തങ്ങളുടെ അറിവ് പരീക്ഷിക്കുവാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരം നല്‍കും. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം