'പോസ്ച്ചര്‍ പെര്‍ഫക്റ്റ്' കസേരകളുമായി ഗോദ്‌റെജ്‌ ഇൻ്റീരിയോ

google news
  Bb.

enlite 5

കൊച്ചി: ഗോദ്‌റെജ്‌ ഗ്രൂപ്പിന്‍റെ ഭാഗവും ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍ ഇന്‍റീരിയര്‍ സോല്യൂഷന്‍ ബ്രാന്‍ഡുമായ ഗോദ്‌റെജ്‌ ഇന്‍റീരിയോ വെല്‍നസ് 'പോസ്ച്ചര്‍ പെര്‍ഫക്റ്റ്' എന്ന പേരില്‍ പുതിയ കസേരകളുടെ ശ്രേണി അവതരിപ്പിച്ചു. ഉല്‍പ്പന്നങ്ങളുടെ വിപുലീകരണത്തിന്‍റെ ഭാഗമായി നൂതന രൂപകല്‍പ്പനയില്‍ അവതരിപ്പിക്കുന്ന കസേരകൾ 13 രാജ്യങ്ങള്‍ പേറ്റന്‍റ് നേടിയിട്ടുള്ള "ട്രാക്ക് ബാക്ക്" എന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. വെല്‍നസ് സീറ്റിങ് വിഭാഗത്തില്‍ സാമ്പത്തിക വര്‍ഷം 23-24ല്‍ 50 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പോസ്ച്ചര്‍ പെര്‍ഫെക്റ്റ് ചെയര്‍ ഈ വിഭാഗത്തില്‍ 10 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

Bb
   
ഉയരം ക്രമീകരിക്കാവുന്ന മേശയും സുഖകരമായ ഇരിപ്പിനുള്ള നിരവധി ഉല്‍പ്പന്നങ്ങളും ഗോദ്‌റെജ്‌ ഇന്‍റീരിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് പോസ്ച്ചര്‍ പെര്‍ഫെക്റ്റ് ചെയര്‍. ഉപയോഗിക്കുന്ന ആളുടെ പിന്‍ഭാഗത്തിന് പൂര്‍ണ പിന്തുണ ലഭിക്കുന്ന രീതിയിലാണ് കസേരയുടെ രൂപകല്‍പ്പന. ബിഐഎഫ്എംഎയുടെ ടെസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡിലൂടെ ഈടുറ്റതാണെന്നും തെളിയിച്ചിട്ടുണ്ട്. ഗ്രീന്‍ഗാര്‍ഡ് പോലുള്ള ആഗോള സര്‍ട്ടിഫിക്കറ്റുകളും കസേരയ്ക്ക് ലഭിച്ചിട്ടുണ്ട്. ഓഫീസ്, ഇന്‍റീരിയര്‍ എന്നിങ്ങനെ ആവശ്യമനുസരിച്ച് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന രീതിയില്‍ 24 തരത്തില്‍ കസേരകളുണ്ട്. മൂന്ന് വേരിയന്‍റില്‍ അപ്ഹോള്‍സറിയുണ്ട്. നാലു വ്യത്യസ്ത നിറങ്ങളില്‍ നിന്നും തെരഞ്ഞെടുക്കാം.
 
 
പോസ്ച്ചര്‍ പെര്‍ഫെക്റ്റ് ഉല്‍പ്പന്ന ശ്രേണി ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളില്‍ ലഭ്യമാണ്. ഗോദ്‌റെജ്‌ ഇന്‍റീരിയോ വെബ്സൈറ്റിലൂടെയും സ്വന്തമാക്കാം. 50,000 മുതല്‍ 90,000 രൂപവരെയാണ് വില.  
 
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം