കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 5560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇന്നലെ സ്വര്‍ണവില എത്തിയ ശേഷമാണ് ഇന്ന് ഉയര്‍ന്നത്. 44,240 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam