കണ്ണൂർ : പഴയ ബസുകൾക്കു രൂപമാറ്റം വരുത്തി സഞ്ചാരികൾക്കു താമസസൗകര്യമൊരുക്കിയ ‘സ്ലീപ്പർ ബസുകളിൽ’ നിന്ന് 3 വർഷംകൊണ്ട് കെഎസ്ആർടിസി നേടിയത് ഒരുകോടി രൂപ. നിലവിൽ മൂന്നാർ, ബത്തേരി എന്നിവിടങ്ങളിലായി 15 സ്ലീപ്പർ ബസുകളാണുള്ളത്. മൂന്നു വർഷത്തിനിടെ, 60,000 പേർ അന്തിയുറക്കത്തിന് ഈ ബസുകൾ തിരഞ്ഞെടുത്തെന്നാണു കണക്ക്. പദ്ധതി വലിയ വിജയമായതോടെ, ഇത്തരം ബസുകളുടെ എണ്ണം 100 ആയി വർധിപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി.
Read More:വിലയിടിഞ്ഞ് അടയ്ക്ക
പൊളിച്ചുവിറ്റാൽ പരമാവധി ഒന്നരലക്ഷം രൂപ മാത്രം ലഭിക്കുന്ന ‘കട്ടപ്പുറം വണ്ടികൾ’ നല്ലൊരു വരുമാന സ്രോതസ്സാകുമെന്നു തെളിഞ്ഞതോടെ ഈ രംഗത്തെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താനാണു നീക്കം. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ, ഇത്തരം ബസുകളെ ഉൾപ്പെടുത്തി ബജറ്റ് ടൂറിസം പാക്കേജുകൾ വിപുലീകരിക്കാനും ശ്രമമുണ്ട്. 2020ൽ ആണ് സ്ലീപ്പർ ബസ് ആദ്യം പരീക്ഷിച്ചത്. രൂപമാറ്റം വരുത്തി താമസത്തിനു യോഗ്യമാക്കിയ ബസുകൾ ഡിപ്പോകളിൽ തന്നെയാണു നിർത്തിയിടുന്നത്. ഒരു രാത്രിയിലെ താമസത്തിന് ചെലവ് 200 രൂപയിൽ താഴെയാണെന്നതാണ് പ്രധാന ആകർഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം