ലക്ഷ്മിരാമകൃഷ്ണ ശ്രീനിവാസ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടര്‍

google news
Hh

chungath new advt

കൊച്ചി: ബാങ്കിങ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അഡീഷനല്‍ ഡയറക്ടറായി നിയമിച്ചു. നവംബര്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം. ബാങ്കിങ് മേഖലയില്‍ 38 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് ജനറല്‍ മാനേജരായിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് കോളെജ് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. 

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു