മലബാര്‍ ഗോള്‍ഡ് മലേഷ്യയില്‍ പുതിയ ഷോറൂം ആരംഭിച്ചു

google news
Fb

chungath new advt

ദുബായ്: ആഗോളതലത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് മലേഷ്യയില്‍ പുതിയ ഷോറൂം ആരംഭിച്ചു.

 

അംപാങ്ങിലെ അംപാങ് പോയന്‍റ് ഷോപ്പിങ് സെന്‍ററില്‍ ആരംഭിച്ച ഷോറൂം പ്രശസ്ത സെലിബ്രിറ്റി അന്‍സല്‍ന നസീര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബ്രാഞ്ച് ഹെഡ് നിജീഷ് പാറയില്‍, മറ്റ് മാനേജ്മെന്‍റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മലബാര്‍ ഗോള്‍ഡിന്‍റെ മലേഷ്യയിലെ ഒമ്ബതാമത്തെ ഷോറൂമാണിത്. 

 

സ്വര്‍ണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവയിലെ പ്രത്യേക ആഭരണ ശേഖരങ്ങള്‍ മലബാര്‍ ഗോള്‍ഡിന്‍റെ വിവിധ എക്‌സ്‌ക്ലൂസിവ് ബ്രാന്‍ഡുകളില്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 

   

Read also:ബജാജ് ഫിനാൻസിന്റെ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡുകൾ റിസർവ്വ് ബാങ്ക് നിരോധിച്ചു

    

പുതിയ ഷോറൂം തുറക്കാനും മലേഷ്യയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ക്വാലാലംപുരിലെ ജലാന്‍ മസ്ജിദ് ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിലൂടെ 2015ലാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് മലേഷ്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 

 

മലേഷ്യയിലെ ബ്രാന്‍ഡിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായി ബംഗ്സര്‍, ജോഹോര്‍ ഭാരു, ക്വാലാലംപുരിലെ എയോണ്‍ മാള്‍ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു