ദീപാവലിക്ക് ക്രോമയുടെ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ്

google news
Ff

chungath new advt

കോട്ടയം: ടാറ്റാ സ്ഥാപനമായ ക്രോമ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങളുമായി ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് അവതരിപ്പിച്ചു. സ്റ്റോറുകളിലും ക്രോമ വെബ്‌സൈറ്റായ ക്രോമഡോട്ട്‌കോമിലും നവംബര്‍ 15 വരെയാണ് ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് ഓഫറുകള്‍ നിലവിലുണ്ടാകുക. സ്മാര്‍ട്ട് ടിവി മുതല്‍ ലാപ്‌ടോപു വരെയും വാഷിങ് മിഷ്യനും എസിയും റഫ്രിജറേറ്ററുകളും സ്മാര്‍ട്ട് ഫോണും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ഓഫറുകള്‍ ലഭ്യമാണ്.

ക്രോമയുടെ സ്വന്തം ലേബലിലുള്ള ഉല്‍പന്നങ്ങളുടെ സവിശേഷമായ പാക്കുകളും ക്രോമ സ്റ്റോറുകളിലും ക്രോമഡോട്ട്‌കോമിലും ലഭിക്കും. ക്രോമഡോട്ട്‌കോമില്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പരമാവധി 2000 രൂപ വരെയെന്ന നിലയില്‍ പത്തു ശതമാനം തല്‍ക്ഷണ ഇളവും നേടാം. പ്രമുഖ ബാങ്ക് കാര്‍ഡുകള്‍ക്ക് 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.
 
 
  
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു