മിന്ത്രയുടെ എൻഡ് ഓഫ് റീസൺ സെയിലിന്റെ 15-ാമത് പതിപ്പ് എത്തുന്നു

google news
99

ബെംഗളൂരു: പുതുവർഷത്തിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ഷോപ്പർമാർക്ക് ആവേശം പകരാൻ വർഷത്തിൽ രണ്ടു തവണ നടക്കുന്ന രാജ്യത്തെ മെഗാ ഫാഷൻ കാർണിവലായ മിന്ത്രയുടെ എൻഡ് ഓഫ് റീസൺ സെയിലിന്റെ 15-ാമത് പതിപ്പ് എത്തുന്നു. ഡിസംബർ 18 മുതൽ 23 വരെ നടക്കുന്ന ഇഒആർഎസ് 5000-ത്തിലധികം ബ്രാൻഡുകളിൽ നിന്നുള്ള 1 ദശലക്ഷം സ്റ്റൈലുകളുടെ എക്കാലത്തെയും വലിയ ഇഒആർഎസ് ശേഖരം ഷോപ്പർമാർക്ക് ലഭ്യമാക്കുന്നു.

രാജ്യത്തുടനീളമുള്ള 40 ലക്ഷത്തിലധികം വരുന്ന തനതായ ഉപഭോക്താക്കളുടെ ഫാഷൻ, ബ്യൂട്ടി, ലൈഫ്സ്റ്റൈൽ എന്നീ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് ഒരുക്കിയിരിക്കുന്ന ഈ 6 ദിവസത്തെ ഇവന്റിലൂടെ സാധാരണയിലും 2.5 മടങ്ങ് ഡിമാൻഡ്  വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വിന്റർ പതിപ്പിനെ അപേക്ഷിച്ച് ഈ ഇവന്റിൽ സന്ദർശകരുടെ എണ്ണത്തിൽ 20% വർദ്ധനവോടെ ഏകദേശം 700,000 പുതിയ ഉപഭോക്താക്കളെയാണ് മിന്ത്ര പ്രതീക്ഷിക്കുന്നത്, ഇതിൽ ~45% ടിയർ 2, 3 നഗരങ്ങൾ, പട്ടണങ്ങൾ എന്നിവയിൽ നിന്നുമായിരിക്കും വരുന്നത്.

ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് ഓർഗനൈസേഷൻ എന്ന നിലയിൽ സ്ഥാപനത്തിന്റെ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമെ സർക്കാർ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും മിന്ത്ര കർശനമായി പാലിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിന് കാഷ്ലെസ്, കോൺടാക്റ്റ്ലെസ് ഡെലിവറികൾ ഉൾപ്പടെ മറ്റ് സുരക്ഷാ നടപടികൾ പിന്തുടരുന്നത് മിന്ത്ര തുടരുന്നു.

Tags