സ്വർണവിപണി തണുക്കുന്നു!; സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില

google news
gold rate

chungath new advt

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,920 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,240 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ താഴ്ന്ന നിലയിലാണ് ഇന്ന് സ്വർണവില ഉള്ളത്. ഇന്നലെ വിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.

read more ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീം പിടിയില്‍

ഈ മാസം 42,680 രൂപയിലാണ് സ്വർണവ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 760 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ആഗോള വിപണിയിൽ ഉണ്ടാകുന്ന വിലയിടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

അതേസമയം, ഇന്ന് ആഗോള വിപണിയിൽ സ്വർണം തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നുണ്ട്. ട്രോയ് ഔൺസിന് 0.31 ശതമാനം വില വർദ്ധിച്ച് 1,828.56 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ആഗോള വിപണിയിൽ കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണം ഔൺസിന് 4.91 ശതമാനവും, ആറ് മാസത്തിനിടെ 9.21 ശതമാനവും വില ഇടിഞ്ഞിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags