കെഎഫ്ഇന്‍ടെക്കിന്റെ ട്രേഡ് റിപ്പോര്‍ട്ടിങ് സംവിധാനമായ ഗാര്‍ഡിയന്‍ പുറത്തിറക്കി
Nov 2, 2023, 20:33 IST

കൊച്ചി: സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മൂലധന വിപണിക്കാവശ്യമായ സേവനങ്ങള്‍ ആഗോള തലത്തില്‍ ലഭ്യമാക്കുന്ന സ്ഥാപനമായ കെഎഫ്ഇന്‍ടെക് ട്രേഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ആസൂത്രണം ചെയ്യുന്നതുമായ സംവിധാനമായ ഗാര്‍ഡിയന്‍ പുറത്തിറക്കി. ട്രേഡ് റിപ്പോര്‍ട്ടിങിലെ പാളിച്ചകളും മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും തടയാന്‍ ഈ പുതിയ സംവിധാനം സഹായകമാകും. ഈ രംഗത്തെ എല്ലാവരുമായുള്ള ആശയവിനിമയത്തിനും ഇതു പിന്തുണ നല്‍കും.
അത്യാധുനീക ട്രേഡ് ഐഡന്റിഫിക്കേഷന്‍ അല്‍ഗോരിതം പ്രയോജനപ്പെടുത്തി അനധികൃത ട്രേഡിങുകള്‍ ഇതു കണ്ടെത്തുകയും റിസ്‌ക്ക്/ കംപ്ലയന്‍സ് ഓഫിസര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്യും. ജീവനക്കാരെ നിരീക്ഷിക്കുന്നതിനും അപ്പുറത്തേക്കു കടന്ന് ബന്ധപ്പെട്ട മറ്റുള്ളവരേയും ഇതിലേക്ക് ഉള്‍പ്പെടുത്തുന്ന രീതിയിലാണ് ഗാര്‍ഡിയന്റെ യുക്തി പ്രവര്‍ത്തിക്കുന്നത്.
ഉപഭോക്താക്കളുടെ അനുമതിയോടെ ശേഖരിക്കുന്ന സമഗ്രമായ ഡാറ്റയാവും ഗാര്‍ഡിയന്‍ പ്രയോജനപ്പെടുത്തുക. സാമ്പത്തിക രംഗത്തെ സങ്കീര്‍ണമായ വെല്ലുവിളികള്‍ ലളിതമാക്കി നവീനമായ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാനാണ് കെഎഫ്ഇന്‍ടെക് എന്നും ശ്രമിക്കുന്നതെന്ന് കെഎഫ്ഇന്‍ടെക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്രീകാന്ത് നഡെല്ല പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു