വാര്‍ഡ്‌വിസാര്‍ഡ് രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു

google news
D

 കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, രണ്ട് നോണ്‍ എക്‌സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഡോ. ജോണ്‍ ജോസഫ്, ലെഫ്റ്റനന്റ് ജനറല്‍ ജയ് സിങ് നൈന്‍ (റിട്ട) എന്നിവവരുടെ നിയമനമാണ് കമ്പനി പ്രഖ്യാപിച്ചത്.

chungath 9

മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഡോ.ജോണ്‍ ജോസഫിന് സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസില്‍ 39 വര്‍ഷത്തിലേറെ പരിചയയമ്പത്തുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി, സിബിഐസിയുടെ ചെയര്‍മാന്‍/അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡില്‍ നോണ്‍ എക്‌സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായാണ് ഇദ്ദേഹത്തിന്റെ നിയമനം.

ഇന്ത്യന്‍ ആര്‍മിയില്‍ നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വിമുക്തഭടനായ ലെഫ്റ്റനന്റ് ജനറല്‍ ജയ് സിങ് നൈന്‍, വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറുടെ ചുമതലയാണ് ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ ആര്‍മി വിഷന്‍ 2050ന്റെ കരട് തയ്യാറാക്കലിലും, പൂനെയില്‍ ആദ്യത്തെ റീജിയണല്‍ ടെക്‌നോളജി നോഡ് സ്ഥാപിക്കുന്നതിലുമുള്‍പ്പെടെ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായി ഡോ.ജോണ്‍ ജോസഫിനെയും റിട്ട.ലെഫ്റ്റനന്റ് ജനറല്‍ ജയ് സിങ് നൈനെയും സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന്, നിയമനങ്ങളെക്കുറിച്ച് സംസാരിച്ച വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. അവരുടെ സവിശേഷ വൈദഗ്ധ്യവും മികവിനോടുള്ള അര്‍പ്പണബോധവും, സുസ്ഥിരമായ ഭാവിക്കായുള്ള തങ്ങളുടെ കാഴ്ചപ്പാടുമായി യോജിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO......ടൈപ്പ് 1 പ്രമേഹമുള്ള 1300-ലധികം കുട്ടികൾ സനോഫിയുടെ സോഷ്യൽ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ നല്ല ഫലങ്ങൾ കൈവരിക്കുന്നു

ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ മുന്‍നിര പ്രസ്ഥാനമായ വാര്‍ഡ്‌വിസാര്‍ഡില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നും, സുസ്ഥിരമായ ഭാവി രൂപപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നുവെന്നും വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ ഡോ.ജോണ്‍ ജോസഫ് പറഞ്ഞു.

വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ആദരമായി കണക്കാക്കുന്നുവെന്നും, നല്ലൊരു നാളെയിലേക്കുള്ള ഈ പരിവര്‍ത്തന യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ ജയ് സിംഗ് നൈന്‍ (റിട്ട) അഭിപ്രായപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads Join ചെയ്യാം