സ്വർണ വ്യവസായ രംഗത്തെ മികവുറ്റ സംഭാവനകൾ മുൻനിർത്തി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ജയ്പൂരിൽ നടന്ന വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ സിഐബിജിഒ കോൺഗ്രസ് 2023ൽ പുരസ്കാരം ജോയ് ആലുക്കാസിനു വേണ്ടി മകനും ജോയ്ആലുക്കാസ് മാനേജിങ് ഡയറക്ടറുമായ ജോൺ പോൾ ആലുക്കാസ് ഏറ്റുവാങ്ങി.
ഇന്ത്യൻ വിപണിയിലും ആഗോള രംഗത്തും സ്വർണവ്യവസായ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ ആദരം.
“വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ ഈ പുരസ്കാരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ജോയ്ആലുക്കാസ് ടീമിന്റെ മുഴുവൻ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും ലഭിച്ച വലിയ അംഗീകാരമാണിത്,” ജോയ് ആലുക്കാസ് പറഞ്ഞു.
ആഭരണങ്ങളുടെ സാംസ്കാരിക പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കുന്നതിനുമുള്ള ജോയ് ആലുക്കാസിന്റെ സമർപ്പണം വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായി വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ വിലയിരുത്തി.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം