പാലക്കാട് ആറ് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

cannabis
 

പാലക്കാട്: പാലക്കാട് ആറ് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസിന്‍റെ പിടിയിൽ. വാളയാറിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ആണ് ഡീഷ സ്വദേശി ദാമന്ത് നായക് പിടിയിലായത്.

ഒഡിഷയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ ചില്ലറ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.