ഓർഡർ ചെയ്ത മട്ടൺ സൂപ്പില്‍ ചോറ്; ഹോട്ടൽ ജീവനക്കാരനെ 19 കാരൻ തലക്കടിച്ച് കൊലപ്പെടുത്തി

soup
 പൂനെ: മട്ടന്‍ സൂപ്പില്‍ ചോറ് കണ്ടെത്തിയതിനെ തുടര്‍ന്ന് 19 കാരൻ  ഹോട്ടല്‍ ജീവനക്കാരനെ തല്ലിക്കൊന്നു. പൂനെയിലെ പിംപിള്‍ സൗദാഗറിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് വെയിറ്ററെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. 

വെയിറ്ററെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹോട്ടലിലെ മറ്റ് രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ചെത്തിയ പ്രതികള്‍ മട്ടണ്‍ സൂപ്പില്‍ ചോറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രകോപിതരാകുകയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.  പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.