×

മലപ്പുറത്ത് പട്ടാപ്പകൽ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണമാല കവര്‍ന്നു

google news
Fh
മലപ്പുറം: പട്ടാപ്പകല്‍ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല അപഹരിച്ചു. വെളിയങ്കോട് പഴഞ്ഞി റേഷൻ കടക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മാലയാണ് മോഷ്ടിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറ്റത്ത് ചെടി നനയ്ക്കുമ്പോഴാണ് മോഷ്ടാവ് പിറകില്‍ നിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിച്ചത്.
    
മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയില്‍ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച്‌ ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയല്‍വാസികള്‍ ഓടിയെത്തി മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷർട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നതായി അയല്‍വാസികള്‍ കണ്ടതായി പറയുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
   
സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂർ ഇരിട്ടി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള മില്‍മ ബൂത്തില്‍ കളളൻ കയറി. രണ്ടായിരം രൂപയുടെ നാണയങ്ങള്‍ കവർന്നു. രണ്ട് സോഡയും എടുത്തുകുടിച്ചാണ് മോഷ്ടാവ് മടങ്ങിയത്. പൊലീസ് സ്റ്റേഷന് അടുത്താണ് ബാബു ജോസിന്റെ മില്‍മ ബൂത്ത്. കഴിഞ്ഞ ദിവസം രാവിലെ ബൂത്ത് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. തുറന്നുനോക്കിയപ്പോള്‍ മേശ വലിപ്പിലുളള നാണയങ്ങളിടുന്ന മൂന്ന് പാത്രങ്ങള്‍ കാണാനില്ല. രണ്ടായിരത്തോളം രൂപയാണ് അതിലുണ്ടായിരുന്നത്.
 

​​​​​​Read more.....

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ