×

ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെ:കോഴിക്കോട് എൻ.ഐ.ടി യിൽ എസ്.എഫ്.ഐ ബാനർ

google news
Sn

കോഴിക്കോട്: ഗോഡ്സെ അനുകൂല കമന്റിട്ട അധ്യാപിക ഷീജ ആണ്ടവനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കി എസ്.എഫ്.ഐ. പ്രതിഷേധത്തിന്റെ ഭാഗമായി ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയാണെന്ന ബാനർ എൻ.ഐ.ടി കാമ്പസിൽ എസ്.എഫ്.ഐ ഉയർത്തി. എസ്.എഫ്.ഐ കോഴിക്കോട് എന്ന പേരിലാണ് ബാനർ.

   

ഗോഡ്സെ അനുകൂല കമന്റിട്ട അധ്യാപികക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. ഷൈജ ആണ്ടവൻ താമസിക്കുന്ന വീടിന് മുന്നിൽ ഫ്ലെക്സ് വെച്ചായിരുന്നു പ്രതിഷേധം. ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്.
  
മറ്റു വിദ്യാര്‍ഥി, യുവജന സംഘടനകളും പ്രതിഷേധത്തിലാണ്.  കലാപാഹ്വാനത്തിന്  രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴിയെടുക്കലിന് ഹാജരാവാന്‍ ഷൈജ ആണ്ടവന് കുന്നമംഗലം പൊലീസ് ഇന്നോ നാളെയോ നോട്ടീസ് നല്‍കും.  അധ്യാപിക നിലവില്‍ അവധിയിലാണ്.
 

​​​​​​Read more....

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ