കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; അഞ്ചുപേർക്കെതിരെ പോക്സോ കേസ്

google news
police

chungath new advt

കൊല്ലം: പത്തനാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. അമ്പലത്തില്‍പോയ 14-കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതിയിലുള്ളത്. സംഭവത്തില്‍ മാങ്കോട് സ്വദേശികളായ അഞ്ചുപേര്‍ക്കെതിരേ പത്തനാപുരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കഴിഞ്ഞദിവസമാണ് 14-കാരന് നേരേ കൂട്ട ലൈംഗികാതിക്രമമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. അമ്പലത്തിലേക്ക് പോകുന്നതിനിടെ അഞ്ചംഗസംഘം ഉപദ്രവിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയെന്നും ജനനേന്ദ്രിയത്തില്‍ കത്തിവെച്ചതായും പരാതിയിലുണ്ട്. സംഭവസമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മാങ്കോട് സ്വദേശികളായ അജിത്, അഖില്‍, അനീഷ്, അജിത്, രാജേഷ് എന്നിവരാണ് ആണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ഇവര്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു