ഒറ്റപ്പാലത്ത് ഒൻപത് വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ

suicide
പാലക്കാട്:ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.ഒറ്റപ്പാലം വരോട് ശനിയാഴ്ച രാവിലെയാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

വീടിനുള്ളില്‍ വച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അമ്മ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി തൂങ്ങിയ നിലയിലായിരുന്നു. 

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.