×

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; ശിക്ഷ വിധിച്ച ജഡ്ജിയെ വധിക്കണമെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്; യുവാവ് അറസ്റ്റിൽ

google news
renjith

കോഴിക്കോട്: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയെ വധിക്കണണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്.

പേരാമ്പ്രയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഇയാളെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

80,000 രൂപയ്ക്ക് വേണ്ടി ഒൻപത് വർഷം കയറിയിറങ്ങി; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായിരുന്നത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഒരു കേസില്‍ ഇത്രയധികം പേരെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.

 അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ