×

ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

google news
rape

കൊല്ലം: ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പോരേടം സ്വദേശി അനീഷാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ അനീഷ് പീഡിപ്പിച്ചത്. ഈ സമയത്ത് അനീഷിന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പീഡനത്തിന് ശേഷം അനീഷിന്റെ നിരന്തര ഭീഷണി കാരണം പെൺകുട്ടി കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്. 

Read more...

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെ കൗൺസിലർ വഴി ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ചടയമംഗലം പൊലീസിന് വിവരം കൈമാറി. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസിൽ പരാതി എത്തിയതോടെ പീഡനത്തിനിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും പ്രതി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക