×

നീറ്റ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

google news
 ytf
 ന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി)യുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് ഒമ്പത് വൈകീട്ട് ഒമ്പതു വരെയാണ് അപേക്ഷിക്കാനുള്ള സമയം. വെള്ളിയാഴ്ച വൈകീട്ടാണ് രജിസ്ട്രേഷൻ സംബന്ധിച്ച അറിയിപ്പ് നാഷനൽ ടെസ്റ്റിങ് ഏജൻസി നൽകിയത്.

       ജനറൽ വിഭാഗത്തിന് 1,700 രൂപയും ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 1600 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, ഭിന്നലിംഗക്കാർ വിഭാഗങ്ങൾക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്.

     സായുധസേന മെഡിക്കൽ സർവിസ് ആശുപത്രികളിൽ ബി.എസ്‍സി നഴ്സിങ് കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരും നീറ്റ് പരീക്ഷയിൽ യോഗ്യത നേടണം. മേയ് അഞ്ചിനാണ് പരീക്ഷ. കഴിഞ്ഞ വർഷം 20.87 ലക്ഷം വിദ്യാർഥികളാണ് നീറ്റ് എഴുതിയത്.

Reaad also: നിരവധി അവസരങ്ങൾ: സതേൺ റെയിൽവേയിൽ ഇപ്പോൾ അപേക്ഷിക്കാം

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ