'കാളി'യുടെ സകല രൗദ്ര ഭാവവും ആവാഹിച്ച് ദിൽഷ; 'മഹാദേവൻ' തമ്പിയുടെ ക്യാമറ കണ്ണിലൂടെ

dilsha prasannan
 

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ  ഏറെ ആരാധകരെ നേടിയ താരമാണ് ഡാൻസറും ഷോയുടെ വിന്നറുമൊക്കെയായ  ദിൽഷാ പ്രസന്നൻ.ഇപ്പോഴിതാ കാളിദേവിയുടെ രൂപത്തിൽ അണിഞ്ഞൊരുങ്ങിയ ദിൽഷയുടെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

ആശയങ്ങൾ കൊണ്ട് എന്നും വ്യത്യസ്ത  ഫോട്ടോഷൂട്ടുകൾ നടത്തി അമ്പരപ്പിച്ചിട്ടുള്ള മഹാദേവൻ തമ്പിയും കൂട്ടരും ആണ് ദിൽഷയുടെ കാളിദേവിക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത്. കാളിദേവിയായി ആര് വേഷമിടും എന്ന ചോദ്യത്തിന് മഹാദേവൻ തമ്പിക്കും മേക്കപ്പ് ആർട്ടിസ്റ്റ്  കൂടിയായ വിജിലിനും രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പൊതുവെ ശാന്തയും സമാധാനപ്രിയയുമായ ദിൽഷയെ തന്നെ കാളിദേവിയായി ഇവർ തെരെഞ്ഞെടുത്തത് എന്താണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിലും വ്യത്യസ്ത ഫോട്ടോഷൂട്  ചിന്തകൾ അവതരിപ്പിക്കുന്നതിൽ  മഹാദേവൻ തമ്പി എന്നും മുന്നിലാണല്ലോ. ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറെ നേരിടേണ്ടി വന്നെങ്കിലും അതിനെ ഒന്നും മൈൻഡ് ചെയ്ത തന്റെ ശരിയിലും കഴിവിലും ഉറച്ചു നിന്ന വ്യക്തി കൂടിയായത് കൊണ്ടാകാം  ദിൽഷയുടെ പേര് ഇവർക്കിടയിൽ വന്നത്. 

dilsha

ദിൽഷയുടെ ഇതുവരെ ഉള്ള ഫോട്ടോഷൂട്ടുകളിൽ വെച്ച് വളരെ വേറിട്ട നിൽക്കുന്ന ഒന്നാണ് ശക്തിയുടെ പ്രതീകം കൂടിയായ കാളിദേവിയുടേത് എന്ന് ഉറപ്പിച്ചു പറയാനാകും. അത് തന്നെയാണ് മഹാദേവൻ തമ്പിയും ഉദേശിച്ചത്. എന്തായാലും ആരാധകർക്കിടയിൽ ദിൽഷയുടെ കാളിരൂപം  ഏറെ വൈറലായി.ഇതുകൂടാതെ ഉടൻ തന്നെ  ദിൽഷയുടെ കാളീരൂപത്തിന്റെ ഒരു വിഡിയോയും ആരാധകർക്ക് പ്രതീക്ഷിക്കാം.

dilsha

കാളിദേവിയുടെ രൂപത്തിലേക്ക്  ദിൽഷയെ മാറ്റിയത് വിജിൽസ് മേക് ഓവർ ആണ്.ദിൽഷയുടെ സ്റ്റൈലിന് പിന്നിൽ ഐശ്വര്യ ഐമാസ് ഡിസൈനും.