കൊച്ചിയിലെ നടി അനുശ്രീയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ അനുശ്രീയുടെ വീട്ടിൽ എത്തിയത്.
ദിലീപ്, ഉണ്ണി മുകുന്ദൻ, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാൽജോസ് തുടങ്ങിയ താരങ്ങൾ ഉണ്ടായിരുന്നു.
കൊച്ചിയിൽ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം.
വീട്ടിലേക്ക് ആദ്യമായി എത്തിയ അതിഥികളെ ഓരോരുത്തരെയും അനുശ്രീ നേരിട്ട് എത്തി സ്വീകരിക്കുന്നതും നടി പങ്കുവെച്ച വീഡിയോയില്‍ കാണാം. വിവാഹത്തിനുശേഷം സ്വാസിക ഭർത്താവായ പ്രേമിനൊപ്പം പങ്കെടുക്കുന്ന ചടങ്ങ് കൂടിയാണ് അനുശ്രീയുടെ വീടിന്റെ ഗൃഹപ്രവേശം എന്ന പ്രത്യേകതയും ഇതിനുണ്ട്.
‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ മുന്നിൽ നെയിംപ്ളേറ്റ് കാണാം. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുശ്രീ വീടുവയ്ക്കാനായി കൊച്ചിയില്‍ തന്നെ സ്ഥലം വാങ്ങിയത്. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇത്തരത്തിലൊരു സ്വപ്നഭവനം പണികഴിപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചത്. നല്ല രീതിയില്‍ ഇന്റീരിയര്‍ ചെയ്‌ത് മനോഹരമാക്കിയ വീടാണ് അനുശ്രീയുടേത്.
‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം, എന്റെ പുതിയ വീട്ടില്‍ മനോഹരമായ ഒരു സായാഹ്നം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. ഇനിയുള്ള എന്റെ ജീവിതം കാലം മുഴുവന്‍ നെഞ്ചേറ്റാന്‍ ഈ ഒരു ദിവസം മുഴുവനുണ്ട്. പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി.
https://www.youtube.com/watch?v=6JJNLAdAcN4
കൊച്ചിയിൽ വീടു വയ്ക്കണമെന്നോർത്ത് ആദ്യമെടുത്ത സ്ഥലം ഇതായിരുന്നു. പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ലാറ്റ് മേടിച്ചു. നാലഞ്ച് വർഷം കൊണ്ടാണ് ഇപ്പോൾ ഈ വീട് ഒരുങ്ങിയത്. ഒത്തിരി സന്തോഷം. എന്റെ സുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ നന്നായി പിന്തുണച്ചത്.’’–അനുശ്രീ പറയുന്നു.
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസാണ് അനുശ്രീയെ സിനിമാലോകത്തേക്ക് കൊണ്ടുവരുന്നത്. ‘ഡയമണ്ട് നെക്ലേസി’ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, ട്വൽത്ത്മാൻ, കള്ളനും ഭഗവതിയും, വോയിസ് ഓഫ് സത്യനാഥൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ