×

'നമ്മള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍, മാറ്റം ഉണ്ടാകില്ല': ഫിറ്റ്നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി റിമി ടോമി

google news
,jy


മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. റിയാലിറ്റി ഷോയിലൂടെയാണ് റിമി ടോമി ഗാനരംഗത്തേയ്ക്ക് കടന്നുവരുന്നത്.

സമൂഹമാധ്യമങ്ങളിൽ റിമി ടോമി പങ്കുവെക്കുന്ന പോസ്റ്റുകൾക്കും വീഡിയോകൾക്കും നിരവധി കമന്റുകളാണ് വരുന്നത്. സ്റ്റേജ് ഷോകളിലൂടെ കാഴ്ചക്കാരെ കൈയ്യിലെടുക്കാനുള്ള കഴിവ് റിമി ടോമിക്കുണ്ട്.

ഏത് പാട്ടും തന്നിൽ ഭദ്രമാണെന്ന് ഓരോ നിമിഷവും തെളിയിക്കുന്ന റിമി, ഫിറ്റ്നസ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപുള്ള റിമിയും ഇപ്പോഴുള്ള താരത്തിന്റെ ലുക്കും കണ്ട് ഞെട്ടിയവരാണ് ഏറെയും.

മെലിഞ്ഞ് സുന്ദരിയാകാനുള്ള റിമിയുടെ ഫിറ്റ്നസ് ട്രെയിനിം​ഗ് തുടങ്ങിയിട്ട് കഴിഞ്ഞ ആറ് വർഷം ആയിരിക്കുകയാണ്. റിമി തന്നെയാണ് ഇക്കാര്യം അറിയിച്ചതും. 

വർഷങ്ങൾ നീണ്ട തന്റെ ഫിറ്റ്നസ് യാത്രയുടെ വീഡിയോ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് റിമി ടോമി. വർക്കൗട്ടിനിടയിൽ ജിമ്മിൽ നിന്നുമുള്ള വീഡിയോയാണ് റിമി ഷെയർ ചെയ്തത്. താൻ സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെയായതെന്നും റിമി പറയുന്നുണ്ട്. 

Read more.....

മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: ദയാഭാരതി' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ഒരു ഭാരത സർക്കാർ ഉത്പന്നം'; ചിത്രത്തിന്‍റെ രസകരമായ ടീസര്‍ പുറത്ത്

കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല 'ഭ്രമയുഗം': വെളിപ്പെടുത്തലുമായി സംവിധായകന്‍

ഹോളിവുഡ് സ്റ്റുഡിയോയിൽ 'ബറോസി'ന്റെ അവസാന മിനുക്കു പണികളിൽ മോഹൻലാൽ

എല്ലാവരും മറന്നൊരു കാര്യം, കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോള്‍ ഒരു സുഖം കിട്ടിയില്ലേ: മാധ്യമ പ്രവർത്തകനോട് പ്രതികരണവുമായി നടൻ ടൊവിനോ തോമസ്

'നമ്മള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍, മാറ്റം ഉണ്ടാകില്ല. ഫിറ്റ്നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. (2018 മുതല്‍ 2024 വരെ) ദൈവത്തിന് നന്ദി' എന്നാണ് വീഡിയോയ്ക്ക് റിമി നല്‍കിയ ക്യാപ്ഷൻ.

പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്. 'ആഹാ പൊളിച്ച്, റിമി ചേച്ചി അടിപൊളി, വാവ് ഫിറ്റ്നെസ് ഫ്രീക്കാണ് നിങ്ങൾ. എല്ലാ സ്ത്രീകൾക്കും പ്രചോദനം, റിമിയ്ക്ക് തുല്യം റിമി മാത്രം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 


 

Tags