×

'ഒരു ഭാരത സർക്കാർ ഉത്പന്നം'; ചിത്രത്തിന്‍റെ രസകരമായ ടീസര്‍ പുറത്ത്

google news
aas
 

കൊച്ചി: ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
 
 
ഫൺ-ഫാമിലി എന്റർടെയ്നർ വിഭാ​ഗത്തിലാണ് ചിത്രം ഒരുക്കുന്നത്. കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുട ഇതിവൃത്തം.  

അജു വർഗീസ്, ഗൗരി ജി. കിഷൻ,ദർശന എസ്. നായർ, ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.  

നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു. സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, പ്രൊഡക്‌ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, കല-ഷാജി മുകുന്ദ്, മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്.

എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എം.എസ്. നിതിൻ, അസോഷ്യേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ, സൗണ്ട് ഡിസൈൻ-രാമഭദ്രൻ ബി., ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്, പിആർഒ-എ.എസ്. ദിനേശ്. പിആർ സ്ട്രാറ്റജി–മാർക്കറ്റിങ് കണ്ടന്റ് ഫാക്ടറി മീഡിയ. മാർച്ച് മാസത്തിൽ ചിത്രം റിലീസ് ചെയ്യും. 

Read More...