പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ച് മരിച്ചെന്ന് അവരുടെ ടീം അവകാശപ്പെട്ടതിന് ശേഷം താൻ ജീവിച്ചിരിപ്പുണ്ടെന്ന് പൂനം വെളിപ്പെടുത്തിയിട്ട് 24 മണിക്കൂറിൽ താഴെ മാത്രമേ ആയിട്ടുള്ളൂ.
ക്യാൻസർ ബോധവൽക്കരണത്തിൻ്റെ പേരിൽ മോഡൽ നടത്തിയ പബ്ലിസിറ്റി സ്റ്റണ്ടിൽ പലരും തൃപ്തരല്ലെങ്കിലും, പൂനം ജീവിച്ചിരിപ്പുണ്ടെന്നതിൽ ഭർത്താവ് സാം ബോംബെ ‘സന്തുഷ്ടനാണ്’.
പ്രമുഖ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പൂനവും താനും ഇപ്പോഴും നിയമപരമായി വിവാഹിതരാണെന്നും സാം വ്യക്തമാക്കി.
പൂനം സ്വന്തം മരണം വ്യാജമാക്കിയതിൽ ആശ്ചര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ “ഇല്ല, പൂനം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. അവൾ ജീവിച്ചിരിപ്പുണ്ട്. അത് മതി എനിക്ക്. അൽഹംദുല്ലിലാഹ്” എന്നാണ് സാം മറുപടിയായി പറഞ്ഞത്.
“ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്”.
പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്ടാണിത്. സെർവിക്കൽ ക്യാൻസർ മൂലമാണ് പൂനം വ്യാഴാഴ്ച രാത്രി മരിച്ചതെന്ന് വിവിധ പ്രസിദ്ധീകരണങ്ങൾക്ക് പൂനത്തിന്റെ മാനേജർ സ്ഥിരീകരണം നൽകിയതോടെ എല്ലാവരും അത് വിശ്വസിച്ചു.
‘വാർത്ത കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല’ എന്നാണ് സാം പറഞ്ഞത്. “വാർത്ത കേട്ടപ്പോൾ, എൻ്റെ ഹൃദയത്തിൽ ഒന്നും തോന്നിയില്ല. ഒരു നഷ്ടബോധവും ഉണ്ടായിരുന്നില്ല.
“ഇരുവരും ഒരുമിച്ചല്ല ജീവിക്കുന്നതെങ്കിലും ഇതുവരെ വിവാഹമോചിതരായിട്ടില്ല”. പൂനത്തിൻ്റെ ഉദ്ദേശ്യങ്ങളെ സാം ചോദ്യം ചെയ്യുന്നില്ല, “അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവൾക്ക് ഒരുപാട് സംഭാവന ചെയ്യാനുണ്ട്” സാം കൂട്ടിച്ചേർത്തു.
ആരെങ്കിലും അവരുടെ പ്രശസ്തിയോ പ്രതിച്ഛായയോ അവഗണിച്ച് ഒരു പ്രശ്നത്തെക്കുറിച്ച് അവബോധം വളർത്തിയാൽ, നമുക്ക് അതിനെ ബഹുമാനിക്കാം.
പൂനം പാണ്ഡെ കാലാതീതയാണ്. അവൾ ഏറ്റവും ധീരയായ ഇന്ത്യൻ വനിതയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം അവൾ ബഹുമാനിക്കപ്പെടും. പൂനത്തെക്കുറിച്ചു സാം പറഞ്ഞുനിർത്തി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ