കാന്‍ ഫിലിം ഫെസ്റ്റിവലിലെ 2024ലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. രാജ്യാന്തര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്.
ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍ എന്ന പ്രത്യേകതയും ഉണ്ട്. അസാധാരണമായ മികവും അതിശയകരമായ കരിയറും പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു.
മെയ് 24ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്‌നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നീ പ്രമുഖ ഛായാഗ്രാഹകര്‍ക്കാണ് നേരത്തെ ഈ അംഗീകാരം ലഭിച്ചത്.
Read More……
- ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ: പോച്ചർ, മലൈക്കോട്ടൈ വാലിബൻ തുടങ്ങി എട്ടോളം ചിത്രങ്ങൾ
- ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു: കങ്കണ റണൗട്ട്| Kangana Ranaut
- ‘ഹൈയെസ്റ്റ് ലവ്’: ബിക്കിനിയിൽ മലേഷ്യയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു നടി സാമന്ത റൂത്ത് പ്രഭു: ചിത്രങ്ങൾ| Samantha Ruth Prabhu
- മാർച്ചിലെ കൊടും വേനലിൽ നിന്നും രക്ഷപെടാൻ ഇതാ കിടിലം സ്ഥലങ്ങൾ
- കാനഡയും, സിംഗപ്പൂരും ലിസ്റ്റിലുണ്ട്; ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?
റോജ, യോദ്ധ, ദില്‍സേ, ഇരുവര്‍, കാലാപാനി, വാനപ്രസ്ഥം തുടങ്ങി അനേകം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. അനന്ദഭദ്രം, അശോക, ഉറുമി തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.
12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.