കൊച്ചി: ഈ വർഷത്തെ ഓണം റിലീസായി തിയേറ്ററിൽ എത്തിയ ദുൽഖർ സൽമാൻ നായകനായ ‘കിംഗ് ഓഫ് കൊത്ത’’ ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം സ്വന്തമാക്കിയത്. അടുത്തദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ‘കിങ് ഓഫ് കൊത്ത’ സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. ‘കിങ് ഓഫ് കൊത്ത’യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്.
മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും
ചതികളിൽ ഇടറി രാജ്യം ഉപേക്ഷിച്ചുപോയ കൊത്തയുടെ രാജാവിന്റെ കഥയും കാലത്തിന്റെ കണക്കുതീർക്കലുമാണ് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റചിത്രമായ കിംഗ് ഓഫ് കൊത്ത പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആളുകളെ കൊന്നു തള്ളിയിരുന്ന സ്ഥലമാണ് കൊത്ത. പിന്നീട് അവിടം ക്രിമിനലുകളുടെ സങ്കേതമായി മാറുന്നു. ഗുണ്ടാ വിളയാട്ടത്തിന്റയും കിരീടം വയ്ക്കാത്ത രാജാക്കന്മാരുടെയും ഏറെ കഥകൾ പറയാനുണ്ട് കൊത്തയ്ക്ക്. തൊണ്ണൂറുകളുടെ പകുതിയിൽ അവിടേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയെത്തുകയാണ് ഷാഹുൽ ഹസൻ എന്ന സർക്കിൾ ഇൻസ്പെക്ടർ. കൊത്തയുടെ ഭൂതവും വർത്തമാനും ചികഞ്ഞിറങ്ങുന്ന ഷാഹുൽ ഹസനിലൂടെയാണ് കിംഗ് ഓഫ് കൊത്തയുടെ കഥ വികസിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















