തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി.
തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചു അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.
കഴിഞ്ഞ വർഷം ഒക്ടോബർ 23നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തിയിരുന്നു.
ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരുന്നു. രണ്ടുപേരും അഭിനയ മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും ഇരുവരുടെയും വിവാഹം വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിച്ചതാണ്.
മോഹൻലാൽ അടക്കമുള്ള താരങ്ങളെ വിവാഹം ക്ഷണിക്കുന്നത് ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അടയാളങ്ങൾ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പദ്മസൂര്യ സിനിമയിൽ എത്തുന്നത്. പിന്നീട്, ഡാഡി കൂൾ, ഐജി, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രണയ സരോവര തീരം, ക്രിസ്റ്റഫർ കൊളംബസ് എന്നീ ചിത്രങ്ങളാണ് താരത്തിൻറെ വരാനിരിക്കുന്നത്.
READ MORE: ‘ഉധിരൻ’: കങ്കുവായിലെ ബോബി ഡിയോളിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറക്കി
2002-ൽ ബിജുമേനോൻ നായകനായി എത്തിയ ശിവം എന്ന ചിത്രത്തിൽ ബാലതാരമായാണ് ഗോപിക അനിൽ സിനിമയിൽ എത്തുന്നത്. ബാലേട്ടൻ, മയിലാട്ടം, അകലെ, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2003-ൽ സീരിയലിലും ചുവട് വെച്ച ഗോപി ജനപ്രിയ പരമ്പര സാന്ത്വനത്തിലാണ് അഭിനയിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ