മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്.ഐ.ആർ (SIR) പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ചും ന്യൂഡൽഹിയിലെ ജന്തർമന്തറിലേക്ക് വീണ്ടും പ്രതിഷേധ മാർച്ച് നടത്തുക.
വിവിധ രാഷ്ട്രീയ, വിദ്യാർത്ഥി, പൗരാവകാശ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഇന്നലെ ഡിവൈഎഫ്ഐ അടക്കം ഇടതു സംഘടനകൾ നടത്തിയ മാർച്ച് പോലീസ് തടഞ്ഞിരുന്നു.
വലിയ പോലീസ് നടപടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായി. ഇതിൽ എല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് വീണ്ടും മാർച്ച്.















